തിരുവനന്തപുരം : കടലിൽ ദൂരപരിധി ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയ രണ്ട് ബോട്ടുകളെയും ജീവനക്കാരെയും വിഴിഞ്ഞം തീരദേശപൊലീസ് പിടികൂടി. തമിഴ്നാട് കുളച്ചൽ സ്വദേശി ബാബുവിന്റെ ഉടമസ്ഥതയിലുള്ള വില്ലിമാതാ എന്ന ബോട്ടും കൊല്ലംസ്വദേശിയുടെ വരദാനം എന്ന ബോട്ടും ജീവനക്കാരുമാണ് പിടിയിലായത്. ഇന്നലെ രാവിലെ 11 മണിയോടെ ശംഖുമുഖം – വേളി ഭാഗത്ത് ദൂരപരിധിലംഘിച്ച് ബോട്ടുകൾ മത്സ്യബന്ധനം നടത്തുന്നതായി മത്സ്യതൊഴിലാളികൾ വിളിച്ചറിയിച്ചതനുസരിച്ച് കടലിൽ നടത്തിയ തെരച്ചിലിലാണ് രണ്ട് ബോട്ടുകളും പിടിയിലായതെന്നും തുടർ നടപടിക്കായി ഇവരെ ഫിഷറീസ് അധികൃതർക്ക് കൈമാറിയതായും തീരദേശ പൊലീസ് എസ്.ഐ. സുരേഷ്കുമാർ പറഞ്ഞു. എ.എസ്.ഐ. സജികുമാർ, സെൽവരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകൾ കസ്റ്റഡിയിലെടുത്തത്