തിരുവനന്തപുരം : കഴക്കുട്ടം ഗവൺമെന്റ് (വനിത) ഐ.ടി.ഐ യിൽ ആഗസ്റ്റിലെ അഡ്മിഷനുമായി ബന്ധപ്പെട്ട് ഡ്രെസ്സ്‌മേക്കിങ്, സ്റ്റെനോഗ്രാഫർ & സെക്രെട്ടെറിയൽ അസിസ്റ്റന്റ് (ഹിന്ദി), സ്വീയിങ് ടെക്‌നോളജി എന്നീ ട്രേഡുകളിൽ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം നേരിട്ട് ഓഫീസിൽ നിന്ന് വാങ്ങി പ്രവേശനം നേടാം.
അഡ്മിഷനുവേണ്ടി വിദ്യാഭ്യാസ യോഗ്യത, ജാതി (എസ്.സി/എസ്.ടി) എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, റ്റി.സി, ഫീസ് എന്നിവ സഹിതം രക്ഷാകർത്താവിനോടൊപ്പം ഹാജരാകണം. അവസാന ദിവസം ആഗസ്റ്റ് 30 നാല് മണിവരെ.