ന്യൂഡല്‍ഹി: ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുത്തനെ താഴ്ന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യപാദം പിന്നിടുമ്പോൾ ജിഡിപി വളര്‍ച്ച അഞ്ചു ശതമാനമായി. തലേവര്‍ഷം ഇതേ കാലയളവിലെ എട്ടു ശതമാനം വളര്‍ച്ചയില്‍നിന്നാണ് ഈ ഇടിവ്. നിര്‍മാണ മേഖലയിലെ തളര്‍ച്ചയും കാര്‍ഷിക മേഖലയിലെ ഉത്പാദനം കുറഞ്ഞതും ആഭ്യന്തര മൊത്ത ഉത്പാദന നിരക്കിനെ പ്രതികൂലമായി ബാധിച്ചതായി വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
2013 സാമ്പത്തിക വര്‍ഷത്തെ ജനുവരി- മാര്‍ച്ചില്‍ റിപ്പോര്‍ട്ട് ചെയ്ത 4.9 ശതമാനമായിരുന്നു ഇതിനു മുന്‍പത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ച. നേരത്തെ വളര്‍ച്ച കുറയുമെന്ന കണക്കുകൂട്ടലില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വളര്‍ച്ചാ പ്രതീക്ഷ ഏഴില്‍നിന്ന് 6.9 ശതമാനമായി കുറച്ചിരുന്നു. നടപ്പു സാന്പത്തികവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 5.8- 6.6 ശതമാനവും രണ്ടാം പകുതിയില്‍ 7.3- 7.5 ശതമാനവും വളര്‍ച്ചയാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്.