ന്യൂയോര്‍ക്ക്: വെറ്ററന്‍ താരങ്ങളായ സെറീന വില്യംസും റോജര്‍ ഫെഡററും യുഎസ് ഓപ്പണ്‍ നാലാം റൗണ്ടില്‍ കടന്നു.സ്കോര്‍: 6-3, 6-2. നാലാം റൗണ്ടില്‍ ക്രൊയേഷ്യയുടെ പെട്ര മാര്ട്ടിച്ചാണ് സെറീനയുടെ എതിരാളി. ചെക്ക് താരത്തെ അനായാസം സെറീന മറികടന്നപ്പോള്‍ ബ്രിട്ടീഷ് താരത്തിനെതിരെയായിരുന്നു ഫെഡററുടെ വിജയം. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ചെക്ക് താരം കരോളിന മുചോവയെ സെറീന പരാജയപ്പെടുത്തിയത്.
ബ്രിട്ടന്റെ ഡാന്‍ ഇവാന്‍സിനെയാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്കോര്‍: 6-2, 6-2, 6-1. മത്സരം 80 മിനിറ്റുകള്‍ക്കുള്ളില്‍ ഫെഡറര്‍ തീര്‍ത്തു. മത്സരത്തില്‍ 48 വിന്നറുകളാണ് ഫെഡറര്‍ പായിച്ചത്.