തിരുവനന്തപുരം : അദ്ധ്യാപക ദിനാഘോഷത്തിന്റെ ഉദ്ഘാടനവും അദ്ധ്യാപക പുരസ്‌കാര വിതരണവുംസെപ്റ്റംബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ പത്തിന് ഡി.ജി.ഇഓഫീസ് ഹാളിലാണ്ചടങ്ങ്.
വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മേയര്‍വി.കെ പ്രശാന്ത്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.