യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ വി​ജ​യ​ത്തി​നാ​യി സ​ജീ​വ​മാ​യി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങും – പി.​ജെ.​ജോ​സ​ഫ്

119

കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭ​ന്ന​ത​ക​ള്‍ മ​റ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ വി​ജ​യ​ത്തി​നാ​യി സ​ജീ​വ​മാ​യി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​മെ​ന്ന് പി.​ജെ.​ജോ​സ​ഫ്. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ലെ ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​ന്‍ യു​ഡി​എ​ഫ് ഉ​പ​സ​മി​തി വി​ളി​ച്ച അ​നു​ന​യ ച​ര്‍​ച്ച നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ത് ജോ​സ​ഫ് ത​ന്നെ മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.അ​തി​നു​ള്ള അ​നു​കൂ​ല സാ​ഹ​ച​ര്യം ഒ​രു​ക്കു​മെ​ന്ന് യു​ഡി​എ​ഫ് നേ​തൃ​ത്വം ഉ​റ​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു. നേ​ര​ത്തെ, പാ​ലാ​യി​ല്‍ ഒ​റ്റ​യ്ക്കു​ള്ള പ്ര​ചാ​ര​ണ​മെ​ന്ന രീ​തി​യി​ല്‍ നി​ന്ന് പി​ന്മാ​റു​ന്നു​വെ​ന്ന് ജോ​സ​ഫ് വി​ഭാ​ഗ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച്‌ ച​ര്‍​ച്ച​യ്ക്കെ​ത്തി​യ മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ പ​റ​ഞ്ഞി​രു​ന്നു. അ​നു​ന‍​യ ച​ര്‍​ച്ച​യ്ക്കു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മോ​ന്‍​സ്.

NO COMMENTS