തിരുവനന്തപുരം : ഹിന്ദി ഭാഷാ അടിച്ചേൽപ്പിക്കാനുള്ള ബിജെപി തന്ത്രം അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല തൻറെ ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് ഇക്കാര്യം പറഞ്ഞത്.
ഫെയ്സ്ബുക്കിൻറെ പൂർണരൂപം
സ്കൂൾ പഠനം പൂർത്തിയാക്കിയപ്പോൾ ഹിന്ദി ഭാഷയിൽ ബിരുദത്തിന് തുല്യമായ വിശാരദ് പാസായ വ്യക്തിയാണ് ഞാൻ. എനിക്ക് ഏറെ ഇഷ്ടമുള്ള ഭാഷയാണ് ഹിന്ദി. ദക്ഷിണ ഭാരത് ഹിന്ദി പ്രചാര സഭയിൽ നിന്നാണ് ഈ നല്ല ഭാഷ എനിക്ക് വശമായത്. പക്ഷെ ഒരു രാജ്യത്തിന് ഒരു നികുതി എന്നപോലെ ഒരു ഭാഷ എന്ന രീതി അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല. ത്രിഭാഷാ സംവിധാനം നിലനിൽക്കുന്ന പാഠ്യക്രമമമാണ് ഇവിടെയുള്ളത്.
ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷ എന്നിങ്ങനെ മൂന്ന് ഭാഷകളും കുട്ടികൾ പഠിക്കണം. എല്ലാ ഭാഷകൾക്കും തുല്യപദവിയാണ്. ഒരു ഭാഷയും മറ്റുഭാഷകളേക്കാൾ മഹത്തരമല്ല. ഭാഷയിലെ വൈവിധ്യം ഇന്ത്യയുടെ സൗന്ദര്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഹിന്ദി അടിച്ചേൽപ്പിക്കരുതെന്നും ഇന്ത്യയെ രൂപപ്പെടുത്തിയ പണ്ഡിറ്റ് നെഹ്റു ഉൾപ്പെടുത്തിയ ദേശീയ നേതാക്കൾ വൈവിധ്യം കാത്ത് സൂക്ഷിച്ചവരാണ് എന്നും ഈ നാനാത്വം ഭാഷയുടെ പേരിൽ നശിപ്പിക്കരുത് എന്നും അദ്ദേഹം പറയുന്നു.