എഴു സ്ത്രീകളെ വിവാഹം ചെയ്ത് – ആറ് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തത് ഒരു പൊലീസുകാരന്‍ – സിനിമയെ പോലും വെല്ലുന്ന തിരക്കഥ

177

ചെന്നൈ : എഴു സ്ത്രീകളെ വിവാഹം കഴിക്കുകയും, ആറ് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്ത ‘പൊലീസുകാരന്‍’ ഒടുവില്‍ വ്യാജനാണെന്ന് തെളിയുകയായിരുന്നു. ചെന്നൈയിലാണ് സംഭവം. രാജേഷ് പൃഥ്വിയെന്ന വ്യാജനെ ചുറ്റിപറ്റി പ്രചരിക്കുന്നത് സിനിമയെ പോലും വെല്ലുന്ന തിരക്കഥകളാണ്. പോലീസിലാ യിരുന്നെന്നും പറഞ്ഞ് സ്ത്രീകളെ വശീകരിക്കലാണ് രാജേഷ് പൃഥ്വിയുടെ പ്രധാന ഹോബി.

പല സ്ഥാപനങ്ങളിലും വ്യാജന്മാർ നിരവധിയുണ്ടാകും. ഡോക്ടർ, വക്കീൽ അങ്ങിനെ പലരെയും പോലീസ് അറസ്റ്റ് ചെയ്തികൊണ്ടു പോകുന്ന ചിത്രങ്ങളും വീഡിയോകളും നമ്മൾ പലപ്പോഴും കണാറുണ്ട്. എന്നാൽ പോലീസിൽ തന്നെ വ്യാജൻ കയറി പറ്റിയാലോ? അതും കൊടും ക്രിമിനൽ. ഏഴാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ‘എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റിനെ’ ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ.

നാൽപ്പത്തിരണ്ട് വയസുള്ള പൃഥ്വിയെക്കുറിച്ച് ട്രിച്ചി, കോയമ്പത്തൂര്‍, തിരുപ്പൂര്‍, തിരുപ്പതി, കാളഹസ്തി എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളുടെ പരാതികളാണ് ഉയർന്നത്. പോലീസ് യൂണിഫോമിലുള്ള ഫോട്ടോകള്‍ സ്ത്രീകളെ കാണിച്ചശേഷം താന്‍ പോലീസുകാരനായിരുന്നു വെന്നും ഏറ്റുമുട്ടലുകളില്‍ മനംമടുത്ത് ജോലി ഉപേക്ഷിച്ചതാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ഇങ്ങനെയാണ് ഇയാൾ സ്ത്രീകളെ വശീകരിച്ചിരുന്നത്.

തുടക്കം ടെലിമാർക്കറ്റിങ് കമ്പനി 2017 ല്‍ ചെന്നൈയില്‍ ഒരു ടെലിമാര്‍ക്കറ്റിംഗ് കമ്പനി ആരംഭിച്ചാണ് ഇയാള്‍ തന്‍റെ വേട്ടയ്ക്ക് തുടക്കമിട്ടത്. താന്‍ ചെന്നൈ പൊലീസിലെ മിടുക്കനായ ഏറ്റുമുട്ടല്‍ വിദഗ്ധനാണ് എന്നാണ് ഇയാള്‍ സ്ത്രീകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. അതേസമയം രണ്ട് ക്രിമിനലുകളെ താൻ വധിച്ചിട്ടുണ്ടെന്നും പൃഥ്വി അവകാശപ്പെട്ടിരുന്നു. ടെലിമാര്‍ക്കറ്റിംഗ് കമ്പനി ഇയാള്‍ നടത്തിയത് തന്നെ സ്ത്രീകളെ വശീകരിക്കാന്‍ വേണ്ടി മാത്രമാണെന്നും പോലീസ് പറയുന്നു.

കമ്പനിയിലെ ജീവനക്കാരികൾ കമ്പനിയിലെ ജോലിക്കാരിയായ ഒരു 18കാരിയുടെ മാതാപിതാക്കള്‍ എഗ്‌മോര്‍ പോലീസിന് പരാതി നൽകുകയായിരുന്നു. ഇതോടെയാണ് പൃഥ്വിയുടെ എല്ലാ നാടകങ്ങളും പൊളിഞ്ഞത്. ജൂണ്‍ 30 മുതല്‍ മകളെ കാണാനില്ലെന്ന് കാണിച്ചായിരുന്നു മാതാപിതാക്കള്‍ പരാതി നല്‍കിയത്. കമ്പനിയിൽ 22 ജീവക്കാരികളാണുള്ളത്. ഇതിൽ ഒരാളാണ് 18കാരിയും.

പെൺകുട്ടിയെ തട്ടികൊണ്ടുപോയി പോലീസിന്റെ അന്വേഷണത്തില്‍ പൃഥ്വി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ താണെന്ന് ബോധ്യപ്പെട്ടു. ഇതോടെ മാതാപിതാക്കള്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായി ഹൈക്കോടതിയില്‍ എത്തി. പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും തിരുപ്പൂരിലെ നോച്ചിപാളയത്തുനിന്നും സെപ്തംബര്‍ 9ന് പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു. എന്നാൽ പെൺകുട്ടിയെ പൃഥ്വി വിവാഹം കഴിച്ചെന്നായിരുന്നു വാദം. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ തേടി ഇയാള്‍ വീട്ടിലെത്തുകയും പോലീസ് പിടിയിലാവുകയുമായിരുന്നു.

പോലീസിന്റെ ചോദ്യം ചെയ്യലിൽ പിന്നീട് കുടുതൽ കാര്യങ്ങൾ തെളിഞ്ഞ് വരികയായിരുന്നു. ഇയാള്‍ ടെലിമാര്‍ക്കറ്റിംഗ് കമ്പനി വഴി മെഡിക്കല്‍ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും 30 ലക്ഷം രൂപ വാങ്ങിയിരുന്നു. ജോലി സ്ഥലത്തെ ഏഴ് പേരെ ഇയാൾ വിവാഹം കഴിച്ചിരുന്നെന്നും അറ് പേരെ ലൈംഗീകമായി പീഡിപ്പിച്ചിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ ബോധ്യപ്പെടുകയായിരുന്നു.

പല പേരുകളിൽ വ്യാജനായി വിലസി ഇയാളില്‍ നിന്നും വ്യാജ ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, വോട്ടര്‍ ഐഡന്ററ്റി കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ കണ്ടെത്തി. രാജേഷ് പൃഥ്വി എന്ന പേരിലുള്ളതാണ് ഈ കാര്‍ഡുകള്‍. എന്നാൽ ഇയാളുടെ പേര് പൃഥ്വി എന്നല്ലെന്നും ദിനേശ് ആണെന്നും പോലീസ് പറയുന്നു. ഹൗസ് കീപ്പിംഗ് ജോലികള്‍ക്കായി ഹൗസ് മെയിഡ് കണ്‍സള്‍ട്ടന്‍സിയില്‍ നിന്നും സ്വീകരിക്കുന്ന സ്ത്രീകളെയും ഇയാള്‍ പീഡിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ശ്രീറാം ഗുരു ദീന, ദയാലന്‍, ദീന ദയാല്‍, രാജേഷ് പെരുമാള്‍ തുടങ്ങി നിരവധി പേരുകളിലും ഇയാള്‍ അറിയപ്പെട്ടിരുന്നു. ഇയാളില്‍ നിന്നും പോലീസ് സബ് ഇന്‍സ്‌പെക്ടറുടെ യൂണിഫോം, വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്, ഒരു ജോഡി കൈവിലങ്ങുകള്‍, പാന്‍, ആധാര്‍ കാര്‍ഡുകളും കണ്ടെത്തിട്ടുണ്ട്.

NO COMMENTS