ദില്ലി: അയോധ്യയിലെ ബാബറി മസ്ജിദ് കേസില്‍ വാദം കേള്‍ക്കല്‍ ഒക്ടോബര്‍ 18ന് അവസാനിപ്പിക്കുമെന്ന് സുപ്രീംകോടതി. അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇതുസംബന്ധിച്ച് കേസിലെ കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കി. അടുത്ത മാസം 18ന് വാദം തീര്‍ക്കുന്നതിന് എല്ലാ കക്ഷികളും കോടതിയുമായി സഹകരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. മസ്ജിദ് നിലനിന്നിരുന്ന 2.66 ഏക്കര്‍ മൂന്നായി വിഭജിച്ച് നല്‍കിയായിരുന്നു ഹൈക്കോടതി വിധി. വിവാദ ഭൂമിയില്‍ ക്ഷേത്രം പണിയാനുള്ള അന്തിമ ഒരുക്കങ്ങള്‍ നടത്തിവരികയാണ് സംഘപരിവാര്‍. അതുകൊണ്ടുതന്നെ കേസിലെ വിധി ഏറെ പ്രസക്തവുമാണ്.
കഴിഞ്ഞമാസം മുതല്‍ തുടര്‍ച്ചയായി വാദംകേട്ടുവരികയാണ് കോടതി. ദശാബ്ദങ്ങള്‍ നീണ്ട വ്യവഹാരത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യേേത്താടെയാണ് സുപ്രീംകോടതി നീക്കം. അതേസമയം, മധ്യസ്ഥയ്ക്ക് ഇപ്പോഴും അവസരമുണ്ടെന്ന് കോടതി വ്യക്തമാക്കി. കേസിലെ കക്ഷികള്‍ ആവശ്യപ്പെട്ടാന്‍ മധ്യസ്ഥതയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ അനുമതി നല്‍കുമെന്നും കോടതി പറഞ്ഞു. കേസില്‍ വിശ്വാസപരമായ വശമുള്ളതിനാലാണ് കോടതി ഇത്തരം നിലപാട് സ്വീകരിക്കുന്നത്.