മുംബൈ: 69 ആം പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസ നേര്‍ന്നുകൊണ്ടുള്ള ട്വീറ്റിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ് മോദിയെ രാജ്യപിതാവെന്ന്(ഫാദര്‍ ഓഫ് ഔര്‍ കണ്‍ട്രി) വിശേഷിപ്പിച്ചത്.അമൃത ഫഡ്‌നാവിസിനെതിരെ ട്വിറ്ററില്‍ പ്രതിഷേധം.
മഹാത്മാ ഗാന്ധിയെ പിന്തള്ളി മോദിയെ രാഷ്ട്രപിതാവാക്കാനുള്ള ആത്യന്തിക ലക്ഷ്യമാണ് ട്വീറ്റിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ട്വീറ്റില്‍ ഒരു വീഡിയോയും ആശംസയ്‌ക്കൊപ്പം അവര്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഖാദിയുടെ കലണ്ടറില്‍ നിന്ന് ഗാന്ധിജിയെ പുറന്തള്ളി മോദിയുടെ ചിത്രം ചേര്‍ത്തു. മുഖ്യമന്ത്രിയുടെ ഭാര്യയുടെ പരാമര്‍ശത്തിലൂടെ അവരുടെ ലക്ഷ്യം പുറത്തുവന്നിരിക്കുകയാണ്.ഈ രാജ്യത്തെ ജനങ്ങള്‍ ഇത് അംഗീകരിക്കില്ല-എന്‍സിപി നേതാവ് നവാബ് മാലിക് പറഞ്ഞു. ഗാന്ധിജിയാണ് രാഷ്ട്രപിതാവെന്ന് ആവര്‍ത്തിക്കുന്ന ട്വീറ്റുകളാണ് ഇതോടെ ട്വിറ്ററില്‍ പ്രവഹിച്ചത്.