യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം – 30 വരെ അപേക്ഷിക്കാം

116

തിരുവനന്തപുരം : കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ മുൻനിര പരിപാടികളിൽ ഒന്നായ ‘യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം ‘ (വൈ.ഐ.പി) – രണ്ടാം ഘട്ടത്തിലേയ്ക്ക് (2019-22) സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.

കേരളത്തിലുടനീളമുളള വിദ്യാർത്ഥികളിൽ നൂതന ആശയങ്ങൾ വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ആരംഭിച്ച ഈ പരിപാടി മെയ് അഞ്ച് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങിയിരുന്നു. രജിസ്റ്റർ ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങളിൽ നിന്നുളള വിദ്യാർഥികൾക്ക് രണ്ട് തീമുകളായ മാസ്‌ട്രോ & സ്റ്റാർ ചലഞ്ചിലും പങ്കെടുക്കാനും അവസരമുണ്ടായിരിക്കും.

രജിസ്‌ട്രേഷൻ ഓൺലൈൻ വൈ.ഐ.പി വെബ് പോർട്ടൽ ആയ yip.kerala.gov.in വഴി മാത്രമാണ് സ്വീകരിക്കുക.

NO COMMENTS