പിറവം പള്ളിയില്‍ നിന്ന് യാക്കോബായ വിഭാഗക്കാരെ ഒഴിപ്പിക്കണം – ഹൈക്കോടതി

117

കൊച്ചി: പിറവം പള്ളി വിട്ടുകൊടുക്കില്ല എന്ന നിലപാടിലുറച്ച്‌ യാക്കോബായ വിഭാഗം പള്ളി കോംബൗണ്ടിനുള്ളിൽ നിലയുറപ്പിച്ചിട്ട് 24 മണിക്കൂറിലധികമായി.ഈ സാഹചര്യത്തിലാണ് പള്ളിയില്‍ തമ്പടിച്ചിരിക്കുന്ന യാക്കോബായ വിഭാഗക്കാരെ ഇന്ന് തന്നെ പൂര്‍ണമായി ഒഴിപ്പിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.

പള്ളിയുടെ പരിസരത്തുള്ളവരെയും ഒഴിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.ഒഴിപ്പിച്ച ശേഷം ഉച്ചയ്ക്ക് ഒന്നേ മുക്കാലിന് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഇത് പരിഗണിച്ചാണ് ഹൈക്കോടതി ഇപ്പോള്‍ നിര്‍ണായക നിര്‍ദേശം നല്‍കിയിരിക്കുന്നത്.വൈദികരടക്കം 67 പേര്‍ക്ക് പള്ളിയില്‍ പ്രവേശിക്കുന്നതിന് രണ്ട് മാസത്തേക്ക് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പിറവം പള്ളി ഓര്‍ത്തഡോക്സ് സഭയ്ക്ക് അവകാശപ്പെട്ടതാണ്. ആ വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഏറ്റെടുക്കണമെന്നും ഓര്‍ത്തഡോക്‌സ് സഭ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.ഇന്നലെ രണ്ട് തവണ സംഘര്‍ഷാവസ്ഥ യുണ്ടായിരുന്നു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പോലീസിന് ബലം പ്രയോഗിച്ച്‌ യാക്കോബായ വിഭാഗക്കാരെ ഒഴിപ്പിക്കേണ്ടി വരും.

NO COMMENTS