റിയാദ്: സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ആദ്യമായാണ് ടൂറിസ്റ്റ് വിസ സംവിധാനമായി നല്‍കുന്നതെന്ന് സൗദി അറേബ്യ അറിയിച്ചു. പുരാതന നഗരമായ ആദ്-ദിരിയ-യില്‍ നടന്ന ഒരു പരിപാടിയിലാണ് സൗദി കമ്മീഷന് ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് ഇക്കാര്യം പ്രഖ്യാപിച്ചത്.
യൂറോപ്പിലെ 38 രാജ്യങ്ങളില്‍ നിന്നും ഏഷ്യയിലെ ഏഴ് രാജ്യങ്ങളില്‍ നിന്നും യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുമുള്ള വിനോദ സഞ്ചാരികള്‍ക്ക് പുതിയ വിസയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. വിനോദ സഞ്ചാര വിസയിലെത്തുന്ന വിദേശ സ്ത്രീകള്‍ അബായ ധരിക്കേണ്ടത് നിര്‍ബന്ധമില്ലെന്ന് ടൂറിസം മേധാവി.അറബ് സമ്പത്ത് വ്യവസ്ഥയെ ഒരുക്കുന്നതിനുള്ള കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 എന്ന പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള പ്രസ്തുത പദ്ധതി.യൂറോപ്പില്‍ നിന്നുള്ള 38 ഉം ഏഷ്യയില്‍ നിന്നുള്ള ഏഴും ഉത്തര അമേരിക്കയില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നുമുള്ള രണ്ടു വീതം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് മുന്‍കൂട്ടി വിസ നേടാതെ സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ അവസരമുണ്ടാവുക.
ഏഷ്യയില്‍നിന്ന് ബ്രൂണെ, ജപ്പാന്, സിംഗപ്പൂര്‍, മലേഷ്യ, ദക്ഷിണ കൊറിയ, കസാഖിന്മാന്, ചൈന, ഉത്തര അമേരിക്കയില്‍നിന്ന് കാനഡ, അമേരിക്ക, ഓസ്ട്രേലിയയില്‍ നിന്ന് ന്യൂസിലാന്റ്, ഓസ്ട്രേലിയ, യൂറോപ്പില്‍നിന്ന് ഓസ്ട്രിയ, ബെല്‍ജിയം, ചെക്ക് റിപ്പബ്ലിക്, ഡെന്മാര്ക്ക്, എസ്റ്റാണിയ, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഐസ്ലാന്റ്, ഇറ്റലി, ലാത്വിയ, ലിച്ടെന്‍സ്റ്റൈന്‍, ലിത്വാനിയ, ലക്സംബര്‍ഗ്, മാള്‍ട്ട, ഹോളണ്ട്, നോര്‍വെ, പോളണ്ട്, പോര്‍ച്ചുഗല്‍, സ്ളോനിയ, സ്പെയിന്, സ്വീഡന്, സ്വിറ്റ്സര്‍ലാന്റ്, അയര്‍ലാന്റ്, മൊണാകൊ, ഉക്രൈന്, ഇംഗ്ലണ്ട്, ബള്‍ഗേറിയ, റുമാനിയ, ക്രൊയേഷ്യ, സൈപ്രസ്, അന്‍ഡോറ, റഷ്യ, മോണ്ടിനെഗ്രോ, സാന്‍ മറിനോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഓണ്‍അറൈവല്‍ വിസ അനുവദിക്കുക.
ടൂറിസ്റ്റ് വിസാ ഫീസ് 300 റിയാലായിരിക്കും. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫീസ് ആയി 140 റിയാലും സന്ദര്‍ശകര്‍ വഹിക്കണം.ഒരു വര്‍ഷത്തില്‍ വിദേശ ടൂറിസ്റ്റുകള്‍ രാജ്യത്ത് തങ്ങുന്ന ആകെ കാലം 180 ദിവസത്തില്‍ കൂടാന്‍ പാടില്ലെന്നും വ്യവന്മയുണ്ടാകും.
ജിദ്ദ, റിയാദ്, ദമാം, മദീന എയര്‍പോര്‍ട്ടുകളില്‍ നിന്നും കിംഗ് ഫഹദ് കോസ്വേയില്‍നിന്നും ഓണ്‍അറൈവല്‍ വിസ ലഭിക്കും. മറ്റു രാജ്യക്കാര്‍ വിദേശങ്ങളിലെ സൗദി എംബസികളില്‍നിന്നും കോണ്‍സുലേറ്റുകളില്‍ നിന്നും മുന്‍കൂട്ടി ടൂറിസ്റ്റ് വിസ സമ്ബാദിക്കണം. അമുസ്ലിംകളായ ടൂറിസ്റ്റുകള്‍ക്ക് മക്കയിലും മദീനയിലും പ്രവേശന വിലക്കുണ്ടാകും. പതിനെട്ടില്‍ കുറവ് പ്രായമുള്ളവരെ ഒറ്റക്ക് ടൂറിസ്റ്റ് വിസയില്‍ സൗദിയില്‍ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ല.