ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോൾ ക്യാമ്പ് നൂവില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് സെവിയ്യയെ കീഴടക്കി ബാഴ്സലോണയ്ക്ക് വന്‍ ജയം. മെസിയുടെ ഗോളിനായുള്ള ബാഴ്സലോണ ആരാധകരുടെ കാത്തിരിപ്പും ഈ മത്സരത്തോടെ അവസാനമായി.
27-ാം മിനിറ്റില്‍ ബാഴ്സ ഗോള്‍ വേട്ട തുടങ്ങി. സെമെഡോയുടെ ക്രോസില്‍ നിന്ന് ഒരു ബൈസൈക്കിള്‍ കിക്കിലൂടെ സുവാരസാണ് ആദ്യ ഗോള്‍ നേടിയത്. പിന്നീട് വിദാല്‍(32-ാം മിനിറ്റ്), ഉസ്മാന് ഡെംബലെ(35-ാം മിനിറ്റ്), മെസി(78-ാം മിനിറ്റ്) എന്നിവരും ഗോള്‍ നേടി.
മത്സരത്തിന്റെ അവസാനം റൊണാള്‍ഡും ഡെംബലയും ചുവപ്പ് കാര്‍ഡുകള്‍ കണ്ട് പുറത്തുപോയെങ്കിലും ബാഴ്സ ഗോള്‍ വഴങ്ങാതെ പിടിച്ച് നിന്നു. ജയത്തോടെ എട്ടു മത്സരങ്ങളില്‍ 16 പോയിന്റുമായി ബാഴ്സലോണ ലീഗില്‍ രണ്ടാമത് എത്തി. 18 പോയിന്റുള്ള റയലാണ് ഒന്നാമത്.