ആവേശകരമായ പ​ര​സ്യ​പ്ര​ചാ​ര​ണ​o കൊ​ടി​യി​റ​ങ്ങി – അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 9,57,509 വോ​ട്ട​ര്‍​മാ​രുടെ വിധിയെഴുത്ത്.

104

കൊ​ച്ചി: പ്ര​ചാ​ര​ണ രം​ഗ​ത്തെ അ​വ​സാ​ന മ​ണി​ക്കൂ​റി​ല്‍ പ്ര​വ​ര്‍​ത്ത​ക​രി​ല്‍ ആ​വേ​ശം ഉ​യ​ര്‍​ത്തി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ലും മു​ന്ന​ണി​ക​ള്‍ കൊ​ട്ടി​ക്ക​ലാ​ശം ന​ട​ത്തി. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി തു​ട​രു​ന്ന ഇ​ഞ്ചോ​ടി​ഞ്ചു രാ​ഷ്‌​ട്രീ​യ പോ​രാ​ട്ട​ത്തി​ന്‍റെ പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന് കൊ​ടി​യി​റ​ങ്ങി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ ന​ട​ക്കു​ന്ന വോ​ട്ടെ​ടു​പ്പി​ല്‍ അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 9,57,509 വോ​ട്ട​ര്‍​മാ​രാ​ണു വി​ധി​യെ​ഴു​തു​ന്ന​ത്.

എ​റ​ണാ​കു​ളം, മ​ഞ്ചേ​ശ്വ​രം, വ​ട്ടി​യൂ​ര്‍​ക്കാ​വ്, അ​രൂ​ര്‍, കോ​ന്നി എ​ന്നി മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച നി​ശ​ബ്ദ പ്ര​ചാ​ര​ണ​മാ​ണ്. പ​ല​യി​ട​ത്തും ക​ന​ത്ത മ​ഴ​യെ അ​വ​ഗ​ണി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ രം​ഗ​ത്തി​റ​ങ്ങി​യ​ത്. കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ കോ​ന്നി​യി​ല്‍ നേ​രി​യ തോ​തി​ല്‍ സം​ഘ​ര്‍​ഷ​വു​മു​ണ്ടാ​യി. കോ​ന്നി​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട നേ​താ​ക്ക​ള്‍ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ല്‍​നി​ന്ന് വി​ട്ടു​നി​ല്‍​ക്കു​ക​യും ചെ​യ്തു. അ​ടൂ​ര്‍ പ്ര​കാ​ശ്, റോ​ബി​ന്‍ പീ​റ്റ​ര്‍ എ​ന്നി​വ​ര്‍ എ​ത്തി​യി​ല്ല.

NO COMMENTS