തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ മതപരമായ ധ്രുവീകരണത്തിനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ . അഞ്ചിടത്തും പാല തെരഞ്ഞെടുപ്പിലെ ഫലം ആവര്‍ത്തിക്കു മെന്നും തെരഞ്ഞെടുപ്പിനെ ആത്‌മവിശ്വാസത്തോടെയാണ് നേരിടുന്നത് എന്നും കോടിയേരി പറഞ്ഞു.
പറയുന്നത് നടപ്പാക്കുന്ന സര്‍ക്കാണ് എല്‍ ഡി എഫെന്നും പ്രകടന പത്രികയില്‍ വാഗ്‌ദാനം ചെയ്‌ത ഭൂരിഭാഗവും നടപ്പിലാക്കിയ സര്‍ക്കാരാണ് അധികാരത്തിലുള്ളത് എന്നും മറ്റുള്ളവ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലുമാണ്. ഈ സാഹചര്യത്തില്‍ മതപരമായ ധ്രുവീകരണത്തിലൂടെ വോട്ട് നേടാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
വട്ടിയൂര്‍ ക്കാവില്‍ ജാതി പറഞ്ഞാണ് യുഡിഎഫ് സ്‌ഥാനാര്‍ത്ഥിക്കായി വോട്ട് പിടിക്കുന്നതെന്നും എന്‍എസ്‌എസ് വട്ടിയൂര്‍കാവില്‍ ജാതി വികാരം ഇളക്കിവിടുകയാണ് എന്നും തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാരുകളേയും കേന്ദ്രസര്‍ക്കാരിനേയും വിലയിരുത്തണമെന്നും കോടിയേരി പറഞ്ഞു.
നിലവില്‍ എല്ലാ പാര്‍ടിക്കാരും അടങ്ങുന്ന സംഘടനയാണ് എന്‍എസ്‌എസ്. അവിടെ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുകുമാരന്‍ നായര്‍ പ്രത്യേക രാ്‌ഷട്രീയ താല്‍പര്യം അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. സമുദായാംഗങ്ങളുടെ ആഗ്രഹമനുസരിച്ചല്ല സംഘടന പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
എന്‍എസ്‌എസ് രാഷ്‌ട്രീയ നിലപാടുമായി മുന്നോട്ടുപോകകയാണെങ്കില്‍ അക്കാര്യം തുറന്നു പറയണം. അങ്ങിനെയെങ്കില്‍ മുന്‍ കാലത്തെപോലെ രാഷ്‌ട്രീയ പാര്‍ടി രൂപീകരിക്കാന്‍ തയ്യാറാകണം. എന്‍എസ്‌എസ് രൂപീകരിച്ച മന്നത്ത് പത്‌മനാഭന്‍ രാഷ്‌ട്രീയ പാര്‍ടി ഉണ്ടാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ മരണത്തിന് ശേഷമാണ് എന്‍ഡിപി എന്ന പേരില്‍ രാഷ്‌ട്രീയ പാര്‍ടി രൂപീകരിച്ചതും തെരെ്ഞ്ഞടുപ്പിലടക്കം മത്സരിച്ചതും മന്ത്രിമാരായിട്ടുള്ളതും. ഇനിയും രാഷ്‌ട്രീയ പാര്‍ടി രൂപീകരിച്ച് ഇടപെടാം.