കുവൈത്തില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ പ്രകടനം നടത്തുന്നതിനോ ആളുകള്‍ കൂട്ടം കൂടുന്നതിനോ എതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് പുറത്തിറക്കി

238

കുവൈത്തില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ പ്രകടനം നടത്തുന്നതിനോ ആളുകള്‍ കൂട്ടം കൂടുന്നതിനോ എതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് പുറത്തിറക്കി. നിയമ-സുരക്ഷാ ലംഘനങ്ങള്‍ തടയാനാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മുന്‍കൂര്‍ അനുമതിയില്ലാതെ പ്രകടനങ്ങള്‍ നടത്തുന്നതിനും ആളുകള്‍ കൂട്ടം കൂടുന്നതിനുമാണ് ആഭ്യന്തര മന്ത്രാലയം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധ പ്രകടനങ്ങളുമായി തെരുവിലിറങ്ങുകയും സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയും ചെയ്യുന്നതിനെതിരെ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സുരക്ഷാ അതോറിറ്റി വെബ്‌സൈറ്റിലും ട്വിറ്ററിലും അറിയിച്ചത്. ഇത് സംബന്ധിച്ച് ആഭ്യന്ത മന്ത്രാലയത്തിന്റെ കീഴിലുള്ള എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ഇത്തരം നിയമലംഘനങ്ങള്‍ സര്‍വ ശക്തിയോടെ നേരിടുമെന്നും ഇവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഭരണഘടന, നിയമം, സുരക്ഷ എന്നിവ പരമപ്രധാനമാണ്. ഇവ ലംഘിക്കുന്ന തരത്തിലുള്ള ശ്രമങ്ങളുണ്ടായാല്‍ അത് തുടക്കത്തിലേ തടയാനാണ് സുരക്ഷാ നടപടികള്‍ ശക്തമാക്കുന്നതെന്ന് അധികൃതര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY