കൊച്ചി: എറണാകുളം, കോന്നി, അരൂര്‍, വട്ടിയൂര്‍കാവ് എന്നി മണ്ഡലങ്ങളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിനെ സാരമായി ബാധിച്ച് ശക്തമായ മഴ തുടരുന്നു. പലയിടങ്ങളിലും ബൂത്തുകള്‍ വെള്ളത്തിലായി ഇതേത്തുടര്‍ന്ന് പോളിംഗ് ബൂത്തുകള്‍ സ്കൂളുകളുടെ മുകള്‍ നിലയിലേക്ക് മാറ്റി ക്രമീകരിച്ചു. വൈദ്യുതി തകരാറും കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കി.
എറണാകുളത്തെ അയ്യപ്പന്കാവിലുള്പ്പെടെ പോളിംഗ് ബൂത്തില്‍ മുട്ടറ്റം വെള്ളം ഉയര്‍ന്നിട്ടുണ്ട്. ഇവിടുത്തെ 68ാം നമ്ബര്‍ ബൂത്തില്‍ മൂന്ന് മണിക്കൂറില്‍ 30 വോട്ടുകള്‍ മാത്രമാണ് രേഖപ്പെടുത്തിയതെന്നാണ് വിവരം. അരൂരിലും വിവിധയിടങ്ങളില്‍ പോളിംഗ് സ്റ്റേഷനുകളില്‍ വെള്ളം കയറി.
അറബിക്കടലിൽ രൂപപ്പെട്ടിരിക്കുന്ന ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിൽ കേരള തീരത്ത് ശക്തമായ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശം നൽകുന്നു. മണിക്കൂറിൽ 45 മുതൽ 55 വരെ കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത.
മഴതുടരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉചിതമായ തീരുമാനമെടുക്കണമെന്ന് കോണ്‍ഗ്രസ്- ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.