ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും

99

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകൾ തുറന്നു. ആദ്യ റൗണ്ടിൽ എണ്ണാനുള്ള ഒന്നു മുതൽ 14 വരെ പോളിങ് ബൂത്തുകളിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ആദ്യം കൗണ്ടിങ് ഹാളിലേക്ക് എത്തിക്കുക.

ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ. ഇതുവരെ 55 തപാൽ വോട്ടുകളും 68 ഇ.ടി.പി.ബി(ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ്)യും ലഭിച്ചിട്ടുണ്ട്. എട്ടു മണിവരെ ലഭിക്കുന്ന തപാൽ വോട്ടുകൾ സ്വീകരിക്കും.

NO COMMENTS