ഗദ്ദിക: കലാമേളയിൽ പങ്കെടുക്കാൻ അപേക്ഷ ക്ഷണിച്ചു

127

കിർടാഡ്‌സിന്റെയും പട്ടികജാതി പട്ടികവർഗ വികസന വകുപ്പുകളുടെയും സംയുക്താഭിമുഖ്യത്തിൽ 2019-20 സാമ്പത്തികവർഷത്തിൽ ആലപ്പുഴ മാവേലിക്കരയിലും കണ്ണൂരും സംഘടിപ്പിക്കുന്ന ഗദ്ദിക പ്രദർശന വിപണനമേളയോട് അനുബന്ധിച്ച് നടത്തുന്ന നാടൻ കലാമേളയിൽ പങ്കെടുക്കുന്നതിന് പട്ടികജാതി പട്ടികവർഗ കലാകാരൻമാരിൽ നിന്നും കലാസമിതികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷകന്റെ പേര്, സമുദായം, പൂർണമായ മേൽവിലാസം, ഫോൺനമ്പർ, ഇ-മെയിൽ, അവതരിപ്പിക്കുന്ന കലാരൂപത്തിന്റെ പേര്, വിവരണം, സാക്ഷ്യപ്പെടുത്തിയ സമുദായസർട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള അപേക്ഷകൾ നവംബർ 18നുള്ളിൽ ലഭിക്കത്തക്കരീതിയിൽ ഡയറക്ടർ, കിർടാഡ്‌സ് വകുപ്പ്, ചേവായൂർ പി.ഒ, കോഴിക്കോട് – 693017 എന്ന മേൽവിലാസത്തിൽ അയക്കണമെന്ന് ഡയറക്ടർ അറിയിച്ചു.

NO COMMENTS