പ്രളയബാധിത പ്രദേശങ്ങളിൽ ജീവനോപാധി പുന:സ്ഥാപന സഹായം

139

തൃശൂർ : പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാകുന്ന പ്രളയ ബാധിത പ്രദേശങ്ങളിലെ പരമ്പരാഗത തൊഴിലാളിവർഗ്ഗ സമുദായങ്ങൾക്ക് ജീവനോപാധി പുന:സ്ഥാപന സഹായം എന്ന പദ്ധതിയ്ക്ക് ഒ.ബി.സി വിഭാഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ 2018, 2019 വർഷങ്ങളിൽ പ്രളയം ഗുരുതരമായി ബാധിച്ച ആലപ്പുഴ, തൃശൂർ, എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളിലെ പിന്നൊക്ക വിഭാഗത്തിൽപ്പെട്ട നാശനഷ്ടങ്ങൾ നേരിട്ട പരമ്പരാഗത തൊഴിൽ ചെയ്യുന്നവർക്ക് അവരുടെ തൊഴിൽ അഭിവൃദ്ധിപ്പെടുത്തുന്നതിനും ആധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനും തൊഴിൽ സ്ഥലം/ സ്ഥാപനം മെച്ചപ്പെടുത്തുന്നതിനുമാണ് ധനസഹായം.

ഒരാൾക്ക് രണ്ട് ഗഡുക്കളായി പരമാവധി 25,000 രൂപ ഗ്രാന്റ് അനുവദിക്കും. വിശദാംശങ്ങൾ അടങ്ങിയ വിജ്ഞാപനവും അപേക്ഷാ ഫോറവും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം ആലപ്പുഴ, തൃശൂർ, എറണാകുളം എന്നീ ജില്ലകളിൽപ്പെട്ട അപേക്ഷകർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, രണ്ടാംനില, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം-682030 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അവസാന തിയതി. നവംബർ 25. കൂടുതൽ വിവരങ്ങൾക്ക്: 0471-2727378, 2727379.

NO COMMENTS