കൊച്ചി: ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന നീലവിപ്ലവം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സീ കേജ് ഫാമിംഗ് പ്രൊജക്ട് നടപ്പിലാക്കുന്നതിന് ഗുണമേന്മയുള്ള സാധന സാമഗ്രികള്‍ കൊണ്ട് നിര്‍മ്മിച്ച സിസിടിവിയും അനുബന്ധ സാമഗ്രികളും സോളാര്‍ പവര്‍ സിസ്റ്റവും അനുബന്ധ സാമഗ്രികളും സജ്ജീകരിച്ച് നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 14. കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ നമ്പര്‍: 9496007029, 9495983084, 6238341708.
ടെന്‍ഡര്‍ ക്ഷണിച്ചു.
കൊച്ചി: ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന നീലവിപ്ലവം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സീ കേജ് ഫാമിംഗ് പ്രൊജക്ട് നടപ്പിലാക്കുന്നതിന് ഗുണമേന്മയുള്ള സാധന സാമഗ്രികള്‍ കൊണ്ട് നിര്‍മ്മിച്ച വാച്ച്മാന് ഷെഡ്ഡും, ഫീഡിംഗ് റാമ്പും നിര്‍മ്മിച്ച് നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 14. കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ നമ്പര്‍: 9496007029, 9495983084, 6238341708.
കമ്മീഷന് സിറ്റിംഗ് ഇന്ന്.
കൊച്ചി: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ് ഒക്ടോബര്‍ 30-ന് എറണാകുളം ഗവ: ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11-ന് നടക്കും. എറണാകുളം ജില്ലയില്‍ നിന്നുളള പരാതികള്‍ സ്വീകരിക്കും.
കുറ്റകൃതൃങ്ങളില്ലാത്ത സമൂഹം സൃഷ്ടിക്കാന്‍ നല്ലനടപ്പ് സംവിധാനം ശക്തിപ്പെടുത്തണം; ഡോ.കൗസര്‍ ഇടപ്പഗത്ത്
കൊച്ചി: കുറ്റകൃത്യങ്ങള്‍ കുറച്ചുകൊണ്ട് വരണമെങ്കില്‍ ഒരിക്കല്‍ കുറ്റികൃത്യത്തില്പ്പെട്ടവരെ പരിഷ്കരിച്ച് വീണ്ടും കേസില്‍പെടുന്ന അവസ്ഥ ദൂരീകരിച്ച് കുറ്റവാളികളുടെയും കുറ്റകൃത്യത്തിന്റെയും എണ്ണം കുറച്ചുകൊണ്ട് വരാന്‍ നല്ലനടപ്പ് നിയമത്തെ ശക്തിപ്പെടുത്തിക്കൊണ്ടേ കഴിയൂ എന്ന് ജില്ലാ ജഡ്ജ് ഡോ.കൗസര്‍ ഇടപ്പഗത്ത് അഭിപ്രായപ്പെട്ടു.
ജില്ലാ പ്രൊബേഷന്‍ ഓഫീസ് എറണാകുളവും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പ്രൊബേഷന്‍ ശാക്തീകരണത്തിന്റെ ഭാഗമായ നേര്‍വഴി പദ്ധതിയുടെ ജില്ലാതല ഏകദിന ശില്പശാല എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍, ജയില്‍ ഉദ്യോഗസ്ഥര്‍, സാമൂഹ്യപ്രവരത്തകര് തുടങ്ങി വിവിധ തലത്തിലുളളവര്‍ ശില്പശാലയില് പങ്കെടുക്കും.
ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സെലീന, വി.ജി.നായര്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍പേഴ്സണ്‍ ചന്ദ്രികാ ദേവി മുഖ്യാതിഥി ആയിരുന്നു. ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് ബാബുരാജ് പാറമേല്‍, ഡപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് പി.എന്‍.രമേശ്കുമാര്‍, പ്രൊബേഷന്‍ ഉപദേശക സമിതി അംഗങ്ങളായ അഡ്വ.അനില്‍കുമാര്‍, എന്‍.കെ.വാസുദേവന്‍, ജില്ലാ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ജോര്‍ജ് ചാക്കോ, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍മാരായ മുരളീധരന്.സി.ബി, മനോജ്.ജി എന്നിവര്‍ സംസാരിച്ചു.
പ്രൊബേഷന്‍ സംവിധാനത്തെക്കുറിച്ചും നേര്‍വഴി പദ്ധതിയെക്കുറിച്ചും ബാലനീതി ബോര്‍ഡംഗവും സാമൂഹ്യനീതി വകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടറുമായ സി.കെ.രാഘവനുണ്ണി, സാമൂഹ്യനീതി ഡയറക്ടറേറ്റ് സ്പെഷ്യല്‍ ഓഫീസര്‍ കെ.കെ.സുബൈര്‍, ചാറ്റര്‍ജി.കെ.ജി എന്നിവര്‍ ക്ലാസുകള്‍ എടുത്തു.
ഹിന്ദി ട്രെയിനിംഗിന് അപേക്ഷിക്കാം
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഹിന്ദി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സിന് അപേക്ഷിക്കാം. രണ്ട് വര്‍ഷം ദൈര്‍ഘ്യമുളള കോഴ്സിന് പ്ലസ് ടു 50 ശതമാനം മാര്‍ക്കില്‍ വിജയിച്ചവര്‍ക്ക് ചേരാം. അപേക്ഷകര്‍ 35 വയസിന് താഴെയുളളവര്‍ ആയിരിക്കണം. പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട 0473-4226028, 9446321496.
ഊന്നി/ചീനവലകളുടെ റീ-രജിസ്ട്രേഷന് നടത്തണം
കൊച്ചി: 2010 ല്‍ കേരള ഉള്‍നാടന്‍ ഫിഷറീസും അക്വാകള്‍ച്ചറും ആക്റ്റും 2013-ല്‍ കേരള ഉള്‍നാടന്‍ ഫിഷറീസും അക്വാകള്‍ച്ചറും ചട്ടങ്ങളും നിലവില്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്ഫിഷറീസ് വകുപ്പില്‍ നിന്നും ഏതേതു നിയമപ്രകാരവും ലഭിച്ചിട്ടുളള ഊന്നി/ചീനവലകളുടെ രജിസ്ട്രേഷനും ലൈസന്‍സും മേല്‍ പരാമര്‍ശ നിയമത്തിനും ചട്ടത്തിനും വിധേയമായി പുനര്‍ രജിസ്ട്രേഷന് നടത്തേണ്ടതും, രജിസ്ട്രേഷന്/ലൈസന്‍സ് നമ്പറുകള്‍ ഉടമസ്ഥര്‍ തങ്ങളുടെസ്ഥാവരവലകളില് പ്രദര്‍ശിപ്പിക്കേണ്ടതുമാണ്. അപ്രകാരം ചെയ്യാത്ത പക്ഷം ടി വലകള്‍ അനധികൃതമാണെന്ന് കണക്കാക്കി നീക്കം ചെയ്യുന്നതാണ്.
പുനര്‍ രജിസ്ട്രേഷന് നടത്താത്ത ഊന്നി/ചിനവല ഉടമസ്ഥര്‍, കൈവശക്കാര്‍ എന്നിവര്‍ ബന്ധപ്പെട്ട ഒറിജിനല്‍ രേഖകള്‍ സഹിതം അതാത് ഫിഷറീസ് സബ്ബ് ഇന്‍സ്പെക്ടര്‍ (ബാക്ക് വാട്ടര്‍) കാര്യലയങ്ങളില്‍ 15 ദിവസത്തിനുളളില്‍ നേരിട്ട് ഹാജരായി റീ-രജിസ്ട്രേഷന് നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നറിയിക്കുന്നു.
ഏകദിന ശില്പശാല നടത്തി
കൊച്ചി: മണ്ണിന്റെ ജൈവഘടനയില്‍ മാറ്റം വരുത്താതെ പ്രകൃതിയോട് ഇണങ്ങിചേര്‍ന്ന് സസ്യാവരണത്തോടെ കയര്‍ഭൂവസ്ത്രം ഉപയോഗിക്കുമ്പോള്‍ ജലസ്രോതസുകളും പാതയോരങ്ങളും മണ്ണൊലിപ്പിന് സാദ്ധ്യതയുളള ചരിഞ്ഞ പ്രദേശങ്ങളും സ്വാഭാവിക രീതിയില്‍ ചെലവ് കുറഞ്ഞ മാര്‍ഗത്തിലൂടെ സംരക്ഷിക്കപ്പെടുന്നു. മണ്ണ്, ജലസംരക്ഷണം, കൂടാതെ റോഡ് നിര്‍മ്മാണം കാര്‍ഷിക മേഖല, തീരസംരക്ഷണം തുടങ്ങി വിവിധ മേഖലകളില്‍ കയര്‍ഭൂവസ്ത്രം വ്യാപകമാക്കുന്നതിന്റെ ഭാഗമായി കയര്‍ വികസന വകുപ്പ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്ന് ജില്ലയില്‍ ഏകദിന ശില്പശാല നടത്തി. ജില്ലയിലെ 14 ബ്ലോക്ക് പഞ്ചായത്തുകളിലെയും, 82 ഗ്രാമപഞ്ചായത്തുകളിലെയും പ്രസിഡന്റ്, ബിഡിഒ, ജോയിന്റ് ബിഡിഒ, എഞ്ചിനീയര്‍, ഓവര്‍സിയര്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.
ടെന്‍ഡര്‍ ക്ഷണിച്ചു.
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ വിവിധ വാര്‍ഡുകളിലെയും ഡിപ്പാര്‍ട്ടുമെന്റുകളിലെയും ഉപയോഗത്തിനായി വാങ്ങേണ്ടിവരുന്ന സാധനങ്ങള്‍ ഒരു വര്ഷഥ്തേക്ക് റേറ്റ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ വിതരണം ചെയ്യുന്നതിന് പ്രവൃത്തി പരിചയമുളള വ്യക്തികളില്‍ നിന്നും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും നിബന്ധനകള്‍ക്ക് വിധേയമായി ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 20.
ആര്‍ദ്രം ജനകീയ കാമ്പയിന്: എന്‍ട്രികള്‍ ഒക്ടോബര്‍ 30 വരെ സ്വീകരിക്കും
കൊച്ചി: ആര്‍ദ്രം ജനകീയ കാമ്പയിന് ലോഗോ ഡിസൈനിംഗ് മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ ഒക്ടോബര്‍ 30 വരെ അയക്കാവുന്നതാണ്. ഡിസൈന്‍ ചെയ്ത ലോഗോ അതാത് പ്രിന്‍സിപ്പാള്‍ / ഹെഡ്മാസ്റ്റര് സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സഹിതം aardramcampaignekm@gmail.com എന്ന ഇ മെയില്‍ വിലാസത്തിലേക്കാണ് അയച്ചു തരേണ്ടത്.
ആരോഗ്യരംഗത്ത് സമഗ്രമായ മാറ്റം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലോഗോ ഡിസൈനിംഗ് മത്സരം സംഘടിപ്പിക്കുന്നു. ആശുപത്രികളെ രോഗീ സൗഹൃദമാക്കുന്നതിനും ആരോഗ്യസ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്ന ആര്‍ദ്രം ദൗത്യത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി സംഘടിപ്പിക്കുന്ന പിപ്പീള്‍സ് ക്യാമ്പയിനിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്.
സംസ്ഥാനതലത്തില്‍ എറ്റവും മികച്ച ലോഗോക്ക് 25,000 രൂപ ക്യാഷ് അവാര്‍ഡും സ്കൂളിന് 25,000 രൂപയുടെ പുസ്തങ്ങളും നല്‍കും. ജില്ലാതലത്തില്‍ മികച്ച 5 എന്‍ട്രികള്‍ക്ക് 1000 രൂപയുടെ പുസ്തകങ്ങള്‍ സമ്മാനമായി നല്‍കും. പുകയില, മദ്യം, മയക്കുമരുന്ന് തുടങ്ങിയവയില്‍ നിന്നുള്ള വിമുക്തി, ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, വ്യായാമം, പരിസര ശുചിത്വം, മാലിന്യനിര്‍മാര്‍ജനം, നല്ല ആരോഗ്യശീലങ്ങള്‍ തുടങ്ങിയവയാണ് ആര്‍ദ്രം ജനകീയകാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.