പാലക്കാട്: ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നും പറമ്പിലി നെതിരേ ആലത്തൂര്‍ പോലീസ് കേസെടുത്തു. നവമാധ്യമത്തിലൂടെ യുവതിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ സംഭവത്തിലാണ് നടപടി. തിരുവനന്തപുരം സ്വദേശി ടി.എസ്.ആശിഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അടുത്തിടെയാണ് കേസിനാസ്പദമായ സംഭവം. ഫേസ്ബുക്കില്‍ വിമര്‍ശനം ഉന്നയിച്ച സ്ത്രീയ്ക്ക് മറുപടി നല്‍കുന്നതിനിടെയാണ് ഫിറോസ് അപമാനകരമായ പ്രസ്താവന നടത്തിയത്. സംഭവം നവമാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായിരുന്നു.