തിരുവനന്തപുരം: കേരളം നാഥനില്ലാ കളരിയായി മാറിയെന്ന വിമര്‍ശനവുമായി കെ. മുരളീധരന് എംപി. പോലീസിനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിയുന്നില്ല. മുഖ്യമന്ത്രി ഒന്നിനും കൊള്ളാത്തവനായി മാറിയെന്ന് പാര്ട്ടിക്കാര് തന്നെ പറയുകയാണെന്നും മുരളീധരന് വിമര്‍ശിച്ചു.
മോദിയുടെ അനുയായികളാണ് കേരള പോലീസിന്റെ തലപ്പത്തുള്ളവര്‍. മോദിയുടെ നയമാണ് അവര്‍ നടപ്പാക്കുന്നത്. പിണറായി നോക്കി ഇരിക്കുക മാത്രമാണെന്നും മുരളീധരന് പരിഹസിച്ചു. പോലീസിനു മേല്‍ അധികാരം നഷ്ടപ്പെട്ട മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.