സെപ്റ്റംബര്‍ ഒന്നാം തീയതി നിശ്ചയിച്ചിരുന്ന യു.ഡി.എഫ് നേതൃയോഗവും ഉഭയകക്ഷി ചര്‍ച്ചയും ആറാം തീയതിയിലേക്ക് (06.09.16-ചൊവ്വാഴ്ച) മാറ്റിയതായി യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന് അറിയിച്ചു.
ആറാം തീയതി രാവിലെ 10 മണിക്ക് യു.ഡി.എഫ് നേതൃയോഗവും ഉച്ചതിരിഞ്ഞ് നേരത്തെ നിശ്ചയിച്ച സമയത്ത് ഉഭയകക്ഷി ചര്‍ച്ചയും കന്‍ന്റോണ്‍മെന്റ് ഹൗസില്‍ ചേരുമെന്നും കണ്‍വീനര്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായനയങ്ങള്‍ക്കെതിരെ ഇന്ന് തിരുവനന്തപുരം ജില്ല ഒഴികെ മറ്റുജില്ലകളിലെ കളക്ട്രേറ്റുകളിലേക്ക് നടത്തിയ ധര്‍ണ്ണ വിയിപ്പിച്ച എല്ലാ യു.ഡി.എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കണ്‍വീനര്‍ പി.പി.തങ്കച്ചന് നന്ദി അറിയിച്ചു.