ഡല്‍ഹിയില്‍ വീടിനുള്ളില്‍ ഇരിക്കുന്നതുപോലും സുരക്ഷിതമല്ലെന്നും . ഇതുപോലെ ജീവിക്കാനാകില്ലെന്നും ജീവി ക്കാനുള്ള അവകാശം പരമപ്രധാനമാണ്. ഇവിടുത്തെ ജനങ്ങളുടെ സ്ഥിതി അതീവ ഗുരുതരമാണെന്നും ഡല്‍ഹി യിലെ ജനങ്ങളെ മരണത്തിന് വിട്ടുകൊടുക്കാനാകില്ലെന്നും സുപ്രീം കോടതി.
കാര്‍ഷികവിളകളുടെ അവശിഷ്ടം കത്തിക്കുന്നതാണ് പ്രധാന കാരണങ്ങളിലൊന്ന്. ഇത് ഉടന്‍ തടയണം. കാര്‍ഷിക വിളകളുടെ അവശിഷ്ടം കത്തിക്കുന്നത് നിയമലംഘനമാണ്. ചീഫ്സെക്രട്ടറിമുതല്‍ ഗ്രാമപ്രധാന്‍വരെ ഉത്തരവാദി കളാണ്. പരിസ്ഥിതി മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയെ കോടതി വിളിച്ചുവരുത്തി.
കാര്‍ഷികവിള അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് എത്രയുംവേഗം തടഞ്ഞില്ലെങ്കില്‍ പ്രശ്നം പരിഹരിക്കാനാകില്ലെന്ന് പരിസ്ഥിതിമലിനീകരണ നിയന്ത്രണ അതോറിറ്റി ബോധിപ്പിച്ചു. ഡല്‍ഹിയില്‍ വായുമലിനീകരണം അതിരൂക്ഷ മായതില്‍ കേന്ദ്രസര്‍ക്കാരിനെയും ഡല്‍ഹി, പഞ്ചാബ്, യുപി, ഹരിയാന സര്‍ക്കാരുകളെയും സുപ്രീംകോടതി വിമര്‍ശിച്ചു. ഓരോവര്‍ഷവും ഡല്‍ഹി ശ്വാസം മുട്ടുമ്പോഴും സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുകയാണ്.