സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150-ാം വാർഷികം: ചിത്രരചനാ മത്‌സര വിജയികളെ പ്രഖ്യാപിച്ചു.

147

തിരുവനന്തപുരം : ഗവൺമെന്റ് സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ചിത്രരചനാ മത്‌സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. എൽ. പി. വിഭാഗത്തിൽ പൂജപ്പുര ഗവ. യു. പി. എസിലെ എസ്. ജ്യോതികയ്ക്കാണ് ഒന്നാം സമ്മാനം. യു. പി. വിഭാഗത്തിൽ വഴുതയ്ക്കാട് കാർമൽ സ്‌കൂളിലെ എ. പി. അലീന ഒന്നാം സമ്മാനം നേടി.

ഹൈസ്‌കൂൾ വിഭാഗത്തിൽ കവടിയാർ നിർമലഭവൻ സ്‌കൂളിലെ അനിത് സാലുവിനും ഹയർസെക്കൻഡറി വിഭാഗത്തിൽ മുക്കോലയ്ക്കൽ സെന്റ് തോമസ് റസിഡൻഷ്യൽ സ്‌കൂളിലെ കാർത്തിക പി. സുതനുമാണ് ഒന്നാം സമ്മാനം. വിജയികൾക്കുള്ള സമ്മാനം നവംബർ ഏഴിന് ഉച്ചയ്ക്ക് ഒന്നിന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. ആദ്യ മൂന്നു സ്ഥാനക്കാർക്കാണ് സമ്മാനം.

NO COMMENTS