സാമൂഹിക പ്രതിരോധ ദിനാചരണം 15 ന്

119

കാസര്‍കോട് : ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരോടുള്ള ആദര സൂചകമായി ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 15 ന് സാമൂഹിക പ്രതിരോധ ദിനമായി(പ്രൊബേഷന്‍ ദിനം) ആചരിക്കും.നവംബര്‍ 15 ന് സാമൂഹിക പ്രതിരോധ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 10 ന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.തുടര്‍ന്ന് അദ്ദേഹത്തിന്റെ ചരമദിനമായ ഡിസംബര്‍ നാല് വരെ ജില്ലയില്‍ വളരെ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും.

ഈകാലയളവില്‍ സാമൂഹ്യ പ്രതിരോധ സംവിധാനത്തെക്കുറിച്ച് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ജയിലുകളിലെ തടവുകാര്‍ക്ക് ബോധവല്‍ക്കരണം,ജില്ലയിലെ കോളേജുകളില്‍ സെമിനാറുകള്‍,കോളേജ് വിദ്യാര്‍ത്ഥി കള്‍ക്ക് ക്വിസ്സ്,ഉപന്യാസ മല്‍സരങ്ങള്‍, പോലീസ് സ്റ്റേഷനുകളില്‍ പ്രൊബേഷന്‍ സംവിധാനത്തെക്കുറിച്ച് ബോര്‍ഡ് സ്ഥാപിക്കല്‍,ലഘുലേഖ പ്രചരണം,ജയിലുകളില്‍ നിന്നും പുറത്തിറങ്ങിയവര്‍ക്കും,തടവുകാരുടെ മക്കള്‍ക്കും ആശ്രി തര്‍ക്കും സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചുള്ള അവബോധ പരിപാടികള്‍ തുടങ്ങിയവയും സംഘടിപ്പിക്കും.

NO COMMENTS