കാസറഗോഡ് : കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്വച്ച് നിര്‍മ്മല്‍ താറ്റ് അഭിയാന്റെ ഭാഗമായി ഭാരത സര്‍ക്കാര്‍ വനം പരിസ്ഥിതി വകുപ്പ് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് മുഖാന്തിരം നടപ്പാക്കി വരുന്ന കടല്‍ത്തീര സംരക്ഷണ പദ്ധതി സമാപിച്ചു. നെല്ലിക്കുന്ന് കടപ്പുറത്ത് ലൈറ്റ് ഹൗസിന് സമീപം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. പല മേഖലകളിലും മുന്നില്‍ നില്‍ക്കുന്ന കേരളീയര്‍ പരിസ്ഥിതി സംരക്ഷണ ത്തിന്റെ ആവശ്യകത തിരിച്ചറിയണം. കുട്ടികളുടെ സമ്മര്‍ദ്ദത്തില്‍ സമൂഹത്തേയും പരിസര ശുചിത്വ ത്തിന്റെ പാതയിലേക്ക് നയിക്കാന്‍ ഇത്തരം പരിപാടികളിലൂടെ സാധിക്കട്ടെയെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടര്‍ ഡി.സജിത് ബാബു അധ്യക്ഷനായി. പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്ന ശീലം കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ കൂടുതലായും കണ്ടു വരുന്നുണ്ടെന്നും അത് മാറ്റേണ്ടതാണെന്നും കളക്ടര്‍ ഓര്‍മ്മിപ്പിച്ചു. നോഡല്‍ ഓഫീസര്‍ പ്രൊഫ.വി ഗോപിനാഥന്‍ സ്വാഗതം പറഞ്ഞു. പീപ്പിള്‍സ് ഫോറം സെക്രട്ടറി എം. പത്മാക്ഷന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗവ.കോളെജ് പ്രിന്‍സിപ്പല്‍ ഡോ.അനന്തപത്മനാഭന്‍
ജില്ലയിലെ സ്‌കൂളുകളിലെയും കോളെജുകളിലെയും ഹരിതസേന, എന്‍.സി.സി, സ്‌കൌട്ട്, അധ്യാപകര്‍ സന്നദ്ധ സംഘടന പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ കഴിഞ്ഞ ഒരു ആഴ്ചയായി നടന്നുവരുന്ന പരിപാടികളില്‍ പങ്കാളികളായി.