തിരുവനന്തപുരം: ചൊവ്വാഴ്ച കെ.എസ്.യു നടത്തിയ നിയമസഭാ മാര്‍ ച്ചില് ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.എസ്.യു സംസ്ഥാന പ്രസി ഡന്റ് കെ.എം അഭിജിത്ത് തുടങ്ങിയവര്‍ക്ക് പോലീസ് മര്‍ദനമേറ്റ സംഭവ ത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം.
ബാനറുകളും പ്ലക്കാഡുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തി യത്. കെ.എം. അഭിജിത്തിന്റെ ചോര പുരണ്ട വസ്ത്രവും ഷാഫി പറമ്പിലിനും അഭിജിത്തിനും മര്‍ദനമേല്‍ക്കുന്നതിന്റെ ചിത്രങ്ങളും പ്രതിപക്ഷാംഗങ്ങള്‍ ഉയര്‍ത്തിക്കാട്ടി.
ചോദ്യോത്തരവേള നിര്‍ത്തിവെച്ച് അടിയന്തരപ്രമേയത്തിന്റെ നോട്ടീസ് പരിഗണിച്ച് അനുമതി നല്‍കണമെന്ന് പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചോദ്യോത്തവേള ബഹിഷ്കരിക്കുന്നുവെന്ന് രമേശ് ചെന്നി ത്തല അറിയിച്ചു. എന്നാല്‍ ഷാഫി ഉള്‍പ്പെടെയുള്ളവരെ താന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചുവെന്നും ഡോക്ടറോട് സംസാ രിച്ചുവെന്നും സ്പീക്കര്‍ വ്യക്തമാക്കി. ചോദ്യോത്തരവേള തുടരട്ടേയെന്നും സ്പീക്കര്‍ പറഞ്ഞു. അടിയന്തര പ്രമേ യത്തിന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും അപ്പോള്‍ പരിഗണിക്കാമെന്നും സ്പീക്കര്‍ അറിയിച്ചു.