തിരുവനന്തപുരം : കൈത്തറി വസ്ത്രങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും കൈത്തറി ഉല്‍പ്പന്നങ്ങളുടെ ഉപയോഗം പരമാവധി വര്‍ധിപ്പിക്കുന്നതിനും സംസ്ഥാന കൈത്തറി ഡയറക്ടറേറ്റും തിരുവനന്തപുരം ജില്ലാ വ്യവ സായ കേന്ദ്രവും സംയുക്തമായി തിരുവനന്തപുരം ജില്ലയിലെ ഒന്നു മുതല്‍ പത്താംക്ലാസ് വരെയുള്ള സ്കൂള്‍ വിദ്യാ ര്‍ഥികള്‍ക്കായി രാവിലെ 9.30 ന് തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിലെ ഭാഗ്യമാല ആഡിറ്റോറിയ ത്തില്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.
പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ നിശ്ചിത ഫോറത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പലിന്റെ ശുപാര്‍ശയോടു കൂടി യോ സ്കൂള്‍ ഐ.ഡി. കാര്‍ഡിന്റെ പകര്‍പ്പ് സഹിതമോ വെള്ളയമ്പലത്തുള്ള തിരുവനന്തപുരം ജില്ലാ വ്യസായ കേന്ദ്രത്തില്‍ നവംബര്‍ 15 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് അപേക്ഷിക്കണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 7356860615, 9495088389, 9497273640.