ന്യൂഡല്‍ഹി: ലഫ്. ഗവര്‍ണറെ ഉപയോഗിച്ച് ഡല്‍ഹി സംസ്ഥാനം തകര്‍ക്കുക എന്ന ലക്ഷ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഡല്‍ഹിയിലെ രണ്ടു ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഡല്‍ഹി ആരോഗ്യസെക്രട്ടറി തരുണ്‍ സെന്‍, പൊതുമരാമത്ത് സെക്രട്ടറി സര്‍വാങ്ക്യ ശ്രീവാസ്തവ എന്നിവരെ ലഫ്.ഗവര്‍ണര്‍ നജീബ് ജംഗ് സ്ഥലം മാറ്റിയിരുന്നു. ലഫ്.ഗവര്‍ണര്‍ നേരിട്ട് നിരവധി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയാണ്. ഇക്കാര്യം മുഖ്യമന്ത്രിയോ മന്ത്രിമാരോ അറിയുന്നില്ല. നരേന്ദ്ര മോഡി മോഡല്‍ ജനാധിപത്യം ഇതാണോ എന്നും കെജരിവാള്‍ ചോദിച്ചു.
മാര്‍ച്ച് 31 വരെ ഈ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റരുതെന്ന് ആവശ്യപ്പെട്ട് മന്ത്രി മനീഷ് സിസോദിയ ലഫ്.ഗവര്‍ണറെ കണ്ടിരുന്നു.ഇതു പരിഗണിക്കാതെയായിരുന്നു നജീബ് ജംഗിന്റെ നടപടി.