ബത്തേരി : പാമ്പ് കടിയേറ്റ് വിദ്യാര്‍ഥി മരിച്ച ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂ ളില്‍ നടക്കുന്നത് വന്‍ വിക സന പ്രവര്‍ത്തനം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗ മായി വി എച്ച് എസ് ഇ കെട്ടിടനിര്‍മാണം പുരോഗമിക്കുകയാണ്. വിദ്യാ ഭ്യാസ വകുപ്പിന്റെ ഒരുകോടി രൂപ ചെലവിട്ട് ഇരു നില കെട്ടിടമാണ് നിര്‍മിക്കുന്നത്. ഇരുനിലകളുടെയും കോണ്‍ക്രീറ്റ് പൂര്‍ത്തിയായി. നിര്‍മാ ണം കഴിയുന്നതോടെ വി എച്ച് എസ് ഇ വിഭാഗത്തിന് അത്യാധുനിക സൗകര്യങ്ങളാകും.
നഗരസഭയുടെ 35 ലക്ഷം രൂപ ഉപയോഗിച്ച് പ്ലസ് ടു വിഭാഗത്തിന് അടുത്തിടെയും കെട്ടിടം നിര്‍മിച്ചു. നിലവിലു ണ്ടായിരുന്ന കെട്ടിടത്തിന് മുകളില്‍ രണ്ടാമത്തെ നിലയാണ് പണിതത്. എട്ട് കെട്ടിടമാണ് സ്‌കൂളില്‍ ആകെയുള്ളത്. ഇതില്‍ യുപി വിഭാഗം ഒഴിച്ചുള്ള മുഴുവന്‍ കെട്ടിടങ്ങളി ലെയും ക്ലാസ് മുറികള്‍ നഗരസഭ ടൈല്‍ പാകി. വിദ്യാര്‍ ഥിനിക്ക് പാമ്ബു കടിയേറ്റ യുപി വിഭാഗം കെട്ടിടത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഒരുകോടി രൂപ കൂടി അടുത്ത കാലത്ത് അനുവദിച്ചിട്ടുണ്ട്.
ഹൈടെക് വിദ്യാലയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി യുപി വിഭാഗം നവീകരിക്കാനാണ് പദ്ധതി. അതിനാലാണ് തറ ടൈല്‍ ചെയ്യാതിരുന്നത്. കാലപ്പഴക്കമുള്ള കെട്ടിടവുമാണിത്. അടിസ്ഥാന സൗകര്യ വികസനത്തിനായി നഗരസഭ നടപ്പ് പദ്ധതിയില്‍ 23 ലക്ഷം വകയിരുത്തിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് മാത്രമായി 25 ബാത്ത് റൂമുകള്‍ സ്‌കൂളിലുണ്ട്. ആണ്‍കുട്ടികള്‍ക്ക് 13 യൂണിറ്റുമുണ്ട്.
ഏഴ് ലക്ഷം രൂപ ചെലവില്‍ നഗരസഭ അഞ്ച് യൂണിറ്റ് പുതിയതായി നിര്‍മിക്കുന്നുമുണ്ട്. ഇതിന്റെ പണി തുടങ്ങി. നിലവില്‍ ഉപയോഗിക്കാത്ത ടോയ്‌ലറ്റുകളുടെ ദൃശ്യങ്ങളാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. വെള്ളത്തിന്റെ പ്രശ്‌നം നിലവിലുണ്ട്. ഇത് ടോയ്‌ലറ്റുകളുടെ ശുചിത്വത്തെ ബാധിച്ചിട്ടുമുണ്ട്.