കാസര്‍കോട് : വനം-വന്യ ജീവി വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് ജില്ല വനം വകുപ്പ് നവംബര്‍ 29 ന് രാവിലെ 10 മുതല്‍ കാസര്‍കോട് മുന്‍സിപ്പല്‍ കോണ്ഫറന് ഹാളില്‍ അദാലത്ത് സംഘടിപ്പിക്കും. വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ.രാജു അദാലത്ത് ഉദ്ഘാടനം ചെയ്യും.
പട്ടയ സംബന്ധമായ പരാതികളൊഴികെ വനംവകുപ്പുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണിക്കുന്ന ത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട് ഡിവിഷ്ണല്‍ ഫോറസ്റ്റ് ഓഫീസ്- 04994 256119, 9447979076. കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്- 0467 2207077,8547602600 എന്നിവയുമായി ബന്ധപ്പെടണം