കാസറകോട് : കൗമാരകലയുടെ മഹാമേള പ്ലാസ്റ്റിക് രഹിത മാക്കി മാറ്റി ഹരിത മര്യാദ ചട്ടം അനുസരിച്ച് നടത്തുന്ന തിന്റെ ഭാഗമായി 150 കുട്ടകള്‍ ഒരുങ്ങുകയാണ്. കലോത്സവ വേദികളില്‍ പ്ലാസ്റ്റിക് സാധനങ്ങളും ഉല്‍പ്പന്നങ്ങളും നിരോധിക്കുകയും വേദികളില്‍ ഉണ്ടാവുന്ന മാലിന്യങ്ങള്‍ ശേഖരിക്കാന്‍ വളണ്ടിയര്‍മാര്‍ ഓലക്കുടയുമായി സജീവ മാവും.
ഓലക്കുട്ടകള്‍ നിര്‍മ്മിച്ച് സൗജന്യമായി നല്‍കിയത് കാരിയില്‍ ശ്രീകുമാര്‍ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബും ഹലോ കാഞ്ഞങ്ങാട് വാട്‌സാപ്പ് കൂട്ടായ്മയുമാണ്. ഓല കുട്ടകള്‍ നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഏറ്റുവാങ്ങി. ചട ങ്ങില്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ മുഖ്യാതിഥിയുമായി.
ക്ലബ് സെക്രട്ടറി ടി മാധവന്‍ സ്വാഗതവും ടി.വി.മധു അധ്യക്ഷതയും വഹിച്ച ചടങ്ങില്‍ നഗരസഭ വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.ഉണ്ണികൃഷ്ണന്‍ ശ്രീജിത്ത് കാഞ്ഞങ്ങാട് എന്നിവര്‍ സംബന്ധിച്ചു.