കാസര്‍കോഡ്:പാലക്കാട് 951 പോയിന്റോടെ കാഞ്ഞങ്ങാട് നടന്ന അറുപതാ മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചായായ രണ്ടാം തവണയും കിരീടനേട്ടം സ്വന്തമാക്കി
949 പോയിന്റ് നേടിയോ കോഴിക്കോടും കണ്ണൂരുമാണ് രണ്ടാം സ്ഥാനത്ത്. സ്കൂളുകളില്‍ പാലക്കാട് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്കൂളാണ് ഒന്നാം സ്ഥാനത്ത്.
കലാകിരീടം സ്വന്തമാക്കാന്‍ വാശിയേറിയ മത്സരമായിരുന്നു അവസാന മണിക്കൂറുകളില്‍ മൂന്ന് ജില്ലകളും തമ്മില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം നഷ്ടമായ കലാകീരിടം തിരിച്ചുപിടിക്കാന്‍ ശക്തമായി പോരാടിയെങ്കിലും രണ്ട് പോയിന്റിന് കോഴിക്കോട് കണ്ണൂരിനൊപ്പം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
അറബിക് കലോത്സവത്തില്‍ നാല് ജില്ലകളാണ് ഒന്നാം സ്ഥാനം പങ്കിട്ടത്. സംസ്കൃത കലോത്സവത്തില്‍ എറണാകുളവും തൃശ്ശൂരും ജേതാക്കളായി. അവസാന ദിനമായ ഇന്ന് 11 വേദികളിലായിരുന്നു മത്സരം നടന്നത്. നാടോടിനൃത്തം, മാർഗ്ഗംകളി, സ്കിറ്റ്, ദേശഭക്തിഗാനം എന്നിവയായിരുന്നു ഇന്നത്തെ മത്സര ഇനങ്ങള്‍. അറുപത്തിയൊന്നാമത് സംസ്ഥാനാ സ്കൂള്‍ കലോത്സവം കൊല്ലത്താണ് നടക്കുക.
വൈകീട്ട് നാലിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ രമേഷ് പിഷാരടി, വിന്ദുജ മേനോൻ എന്നിവർ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥികളാവും.