രാ​ജ്യ​ത്തെ ആ​റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ കൂ​ടി സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​ന്‍ ശി​പാ​ര്‍​ശ

151

ന്യൂ​ഡ​ല്‍​ഹി: അ​മൃ​ത്സ​ര്‍, വാ​ര​ണാ​സി, ഭു​വ​നേ​ശ്വ​ര്‍, ഇ​ന്‍​ഡോ​ര്‍, റാ​യ്പു​ര്‍, തി​രു​ച്ചി​റ​പ്പ​ള്ളി തുടങ്ങി രാ​ജ്യ​ത്തെ ആ​റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ കൂ​ടി സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​ന്‍ എ​യ​ര്‍​പോ​ര്‍​ട്ട് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ശി​പാ​ര്‍​ശ ന​ല്‍​കി​യ​താ​യി റി​പ്പോ​ര്‍​ട്ട്.

സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​നു ചേ​ര്‍​ന്ന ബോ​ര്‍​ഡ് മീ​റ്റിം​ഗി​ന്‍റേ​താ​ണ് തീ​രു​മാ​നം. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം, അ​ഹ​മ്മ​ദാ​ബാ​ദ്, ജ​യ്‌​പൂ​ര്‍, ല​ക്‌​നോ, ഗു​വാ​ഹ​ത്തി, മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​ലാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ഈ ​ആ​റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ​യും ക​രാ​ര്‍ നേ​ടി​യ​ത് അ​ദാ​നി എ​ന്‍റ​ര്‍​പ്രൈ​സ​സ് കമ്പനി ആ​ണ്.

NO COMMENTS