സാമൂഹ്യ സേവന സൊസൈറ്റി ഉദ്ഘാടനം ചെയ്തു

99

കാസറഗോഡ് : ത്രിവേണി കോളെജില്‍ നീതി ആയോഗിന്റെ കീഴില്‍ സാമൂഹ്യ സേവന സൊസൈറ്റി എഡിഎം എന്‍ ദേവിദാസ് ഉദ്ഘാടനം ചെയ്തു. സമാന്തര വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സേവന തല്‍പ്പരതയും വ്യക്തിത്വവും നേതൃപാടവവും വര്‍ദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ പ്രൊഫ.വി.ഗോപിനാഥന്‍ അധ്യ ക്ഷനായി.

കേരള കേന്ദ്ര സര്‍വകലാശാല സാമൂഹ്യ സേവന വകുപ്പിലെ രമാനന്ദന്‍ കോടോത്ത് മുഖ്യ പ്രഭാഷണം നടത്തി. എംപ്ലോയ്‌മെന്റ് ഓഫീസര്‍ നൗഷാദ് പി.എസ്, പി.എസ്.സി സെക്ഷന്‍ ഓഫീസര്‍ ബി.രാധാകൃഷ്ണ തുടങ്ങിയവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. അഡ്മിനിസ്‌ട്രേറ്റര്‍ എം.വിജയന്‍ നമ്പ്യാര്‍ സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ കെ രവീന്ദ്രന്‍ നായര്‍ നന്ദിയും പറഞ്ഞു .

NO COMMENTS