കാസറഗോഡ് : കേരള സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് 12 ാംമത് കുട്ടികളുടെ ജൈവ വൈവിധ്യ കോണ്‍ ഗ്രസിന്റെ ഭാഗമായി പ്രോജക്ട് അവതരണ മത്സരം ജില്ലാതലത്തില്‍ സംഘടിപ്പിക്കുന്നു.ജില്ലയില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന പ്രൊജക്ടുകള്‍ക്ക് സംസ്ഥാനതല കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസില്‍ അവസരം നല്‍കും.
പ്രൊജക്ടിന്റെ വിഷയം കാലാവസ്ഥാ വ്യതിയാനവും കാര്‍ഷിക ജൈവവൈവിധ്യവും എന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralabiodiversity.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.