ബംഗളൂരു: കര്‍ണാടകയിലെ 15 മണ്ഡലങ്ങളിലേക്ക് നിര്‍ണായക ഉപതെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. ഇതില്‍ ആറെണ്ണമെങ്കിലും വിജയിച്ചാലേ യെദിയൂരപ്പ സര്‍ക്കാരിനു ഭൂരിപക്ഷം ലഭിക്കുകയുള്ളു. വിമത കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ അയോഗ്യരാക്കിയതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വിമതര്‍ പിന്തുണ പിന്‍വലിച്ചതോടെയായിരുന്നു എച്ച്.ഡി. കുമാരസ്വാമി നേതൃത്വം നല്കിയ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വീണത്.തെരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളില്‍ 12 കോണ്‍ഗ്രസിന്റെയും മൂന്നെണ്ണം ജെഡി-എസിന്റെയും സിറ്റിംഗ് സീറ്റുകളാണ്. അതേസമയം, പുറത്തിറങ്ങിയ സര്‍വെ ഫലങ്ങളെല്ലാം ബിജെപിക്ക് അനുകൂലമാണ്.