തിരുവനന്തപുരം• മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സഹായധനം അനുവദിക്കുന്നതിന്റെ അധികാരപരിധി ഉയര്‍ത്തി. മന്ത്രിസഭായോഗത്തിലായിരുന്നു തീരുമാനം. മുഖ്യമന്ത്രിക്ക് മൂന്ന് ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കാം. നിലവില്‍ ഇത് ഒരു ലക്ഷം രൂപയായിരുന്നു. റവന്യൂമന്ത്രിക്ക് 25,000 രൂപ വരെ അനുവദിക്കാം. നിലവില്‍ 5,000 രൂപയായിരുന്നു ജില്ലാകലക്ടര്‍ക്ക് 10,000 രൂപ വരെയും അനുവദിക്കാം.
മന്ത്രിസഭായോഗത്തിലെടുത്ത മറ്റു തീരുമാനങ്ങള്‍:
• റോഡ് യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന ഹൈവേകളും പ്രധാന ജില്ലാ റോഡുകളും സ്റ്റേറ്റ് ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം ഹൈവേ ആയി പ്രഖ്യാപിച്ചു സംരക്ഷിച്ച് ഉത്തരവിറക്കും.
• വളര്‍ന്നു വരുന്ന ക്രിക്കറ്റ് താരമായ എസ്.ജെ.ജയലക്ഷ്മി ദേവിന്റെ കുടുംബത്തിനു ചിറയിന്‍കീഴ് പഴയകുന്നുമ്മല്‍ വില്ലേജില്‍ മൂന്ന് സെന്റ് ഭൂമി പതിച്ചു നല്‍കും.
• ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്സേഷന്‍ സ്റ്റഡീസിന്റെ ഡയറക്ടറായി പ്രഫ. ഡി.നാരായണനെ നിയമിച്ചു.
• കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ബോര്‍ഡ് സ്വതന്ത്ര അംഗങ്ങളായി അഞ്ചു പേരെ നിയമിച്ചു. ഡോ. ഡി.ബാബുപോള്‍, (മുന്‍ ധനകാര്യ സെക്രട്ടറി), പ്രഫ. സി.പി.ചന്ദ്രശേഖര്‍ (പ്രഫ. സെന്റര്‍ ഫോര്‍ ഇക്കണോമിക്സ് സ്റ്റഡീസ് ആന്‍ഡ് പ്ലാനിങ്), പ്രഫ. സുശീല്‍ ഖന്ന, (പ്രഫ. ഇക്കണോമിക്സ് ആന്‍ഡ് ഫിനാന്‍സ്, ഐഐഎം, കൊല്‍കത്ത), സലിം ഗംഗാധരന് (മുന്‍ റീജിണല്‍ ഡയറക്ടര്‍, ആര്‍ബിഐ, തിരുവനന്തപുരം), ജെ.എന്‍.ഗുപ്ത (സെബി മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടറും സ്റ്റേക് ഹോള്‍ഡേഴ്സ് എംപവര്‍മെന്റ് സര്‍വീസസ് മാനേജിങ് ഡയറക്ടര്‍).
• ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ റജിസ്ട്രേഷന് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും തുടര്‍നടപടിക്കുമായി സെക്രട്ടറിയേറ്റിലെ സാമൂഹ്യനീതി വകുപ്പില്‍ ഒരു ജോയിന്റ് സെക്രട്ടറി ഉള്‍പ്പെടെ എട്ടു തസ്തികള്‍ സൃഷ്ടിച്ചു. കോണ്‍ഫിഡന്‍ഷ്യന്‍ അസിസ്റ്റന്റ്, സെക്ഷന്‍ ഓഫിസര്‍, കംപ്യൂട്ടര്‍ അസിസ്റ്റന്റ് എന്നിവരുടെ ഓരോ തസ്തികയും അസിസ്റ്റന്റ്, ഓഫിസ് അറ്റന്‍ഡന്റ് എന്നിവരുടെ രണ്ടു വീതം തസ്തികളുമാണു സൃഷ്ടിച്ചത്.
• പത്താം ശമ്ബളപരിഷ്ക്കരണ കമ്മീഷന് നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ശമ്ബളവും ആനുകൂല്യങ്ങളും പരിഷ്കരിക്കും.
• ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 12 മുതല്‍ 18 വരെ തിരുവനന്തപുരം കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട-മണക്കാട് വരെയുളള പ്രദേശത്തെ ഉത്സവമേഖലയായി പ്രഖ്യാപിച്ചു.
ധനസഹായം
1. വാഹനാപകടത്തില്‍ മരിച്ച തിരുവനന്തപുരം, അണ്ടൂര്‍ക്കോണം ചന്തവിള, ജ്യോതിപുരത്ത്, കാര്‍ത്തികയില്‍ അതുല്‍കൃഷ്ണയുടെ കുടുംബത്തിനു രണ്ടു ലക്ഷം രൂപാ ധനസഹായം നല്കാന് തീരുമാനിച്ചു.
2. വാഹനാപകടത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം, മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന കാട്ടായിക്കോണം, അരിയോട്ടുകോണം, അശ്വതി ഭവനില്‍ അഖിലിന്റെ ചികിത്സാ ചെലവിലേക്ക് അമ്ബതിനായിരം രൂപാ ധനസഹായവും നല്കാന് തീരുമാനിച്ചു.
3. കൊല്ലം, അഞ്ചല്‍, തഴമേല്‍ ശില്‍പ്പം വീട്ടില്‍ സന്തോഷ്കുമാറിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു മൂന്നു ലക്ഷം രൂപാ ധനസഹായം നല്കാന് തീരുമാനിച്ചു.
4. തിരുവനന്തപുരം, കാട്ടാക്കട, കുളത്തുമ്മല്‍, മുതുവിളാകത്ത് വീട്ടില്‍ മുഹമ്മദ് അഫ്സലിന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപാ ധനസഹായം നല്കാന് തീരുമാനിച്ചു.
5. കിണറ്റില്‍ വീണു മരിച്ച കൊല്ലം, കൊട്ടാരക്കര, ചെറിയ വെളിനല്ലൂര്‍, അരിക്കച്ചാലില്‍ ഇര്‍ഫാന്റെ കുടുബത്തിനു മൂന്നു ലക്ഷം രൂപാ ധനസഹായം നല്കാന് തീരുമാനിച്ചു.
6. പക്ഷാഘാതം ബാധിച്ചു തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍, ധര്‍മടം, മേലൂര്‍, ഷീനാ നിവാസില്‍ രാധയുടെ ചികിത്സാ ചെലവിലേക്കു മൂന്നു ലക്ഷം രൂപാ ധനസഹായവും നല്കാന് തീരുമാനിച്ചു.
7. ആലപ്പുഴ, പത്തിയൂര്‍, എരുവ, പടിഞ്ഞാറു മുറിയില്‍ ബാബുവിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു മൂന്നു ലക്ഷം രൂപാ ധനസഹായം നല്കാന് തീരുമാനിച്ചു.
8. ന്യൂറോ സംബന്ധമായ അസുഖംമൂലം കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന എറണാകുളം, കുന്നത്തുനാട്, മഴുവന്നൂര്‍, അമ്ബലത്തുംകുടി വീട്ടില്‍ മോഹനന്റെ ചികിത്സാ ചെലവിലേക്ക് മൂന്നു ലക്ഷം രൂപാ ധനസഹായവും നല്കാന് തീരുമാനിച്ചു.
9. അപകടത്തെത്തുടര്‍ന്നു രണ്ടു കൈപ്പത്തിയും നഷ്ടപ്പെട്ട് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍, കോടിയേരി, കൊപ്പരക്കളം, സ്വസ്തികയില്‍ സരിത്തിന്റെ ചികിത്സാ ചെലവിലേക്ക് അമ്ബതിനായിരം രൂപാ ധനസഹായവും നല്കാന് തീരുമാനിച്ചു.
10. കണ്ണൂര്‍, ന്യൂമാഹി, മങ്ങാട്, ഷഫ്നാസ് വീട്ടില്‍ ഫിറോസിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപാ ധനസഹായം നല്കാന് തീരുമാനിച്ചു.
11. വാഹനാപകടത്തില്‍ വലതുകാല്‍ മുറിച്ചുമാറ്റപ്പെട്ട തിരുവനന്തപുരം, ഭരതന്നൂര്‍, മൂന്നുമുക്ക്, ബിനേഷ് ഭവനില്‍ വിനോദിന്റെ ചികിത്സാ ചെലവിലേക്ക് അമ്ബതിനായിരം രൂപാ ധനസഹായവും നല്കാന് തീരുമാനിച്ചു.
12. പത്തനംതിട്ട, ഏനാദിമംഗലം, മാരൂര്‍ ജോയന് വില്ലയില്‍ ബെന്‍സി റ്റെനിയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപാ ധനസഹായം നല്കാന് തീരുമാനിച്ചു.
13. എറണാകുളം, പിണ്ടിമന, തണ്ടിയേല്പുത്തന്പുരയില് രാജേന്ദ്രന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു മൂന്നു ലക്ഷം രൂപാ ധനസഹായം നല്കാന് തീരുമാനിച്ചു.
14. വാഹനാപകടത്തില്‍ മരിച്ച മലപ്പുറം, തിരൂര്‍, കൊടക്കല്‍, ചെറുപറമ്ബില്‍ വീട്ടില്‍ അയൂബിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപാ ധനസഹായം നല്കാന് തീരുമാനിച്ചു.
15. ഇടുക്കി, തൊടുപുഴ, കൈതക്കോട്ടുകരയില്‍, ആലൂര്‍വീട്ടില്‍ ബഷീറിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപാ ധനസഹായം നല്‍കാന്‍തീരുമാനിച്ചു.
16. ഓടയില്‍ വീണ് മരിച്ച കോഴിക്കോട്, പന്തീരംകാവ്, തിരുനെല്ലി, മനക്കുളങ്ങര ശശീന്ദ്രന്റെ കുടുബത്തിന് രണ്ടു ലക്ഷം രൂപാ ധനസഹായം നല്കാന് തീരുമാനിച്ചു.
17. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഹൃദ്രോഗ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്, കൊയിലാണ്ടി, നടുവണ്ണൂര്ഗോപാലകൃഷണന്റെ ചികിത്സാ ചെലവിലേക്ക് അമ്ബതിനായിരം രൂപാ ധനസഹായവും നല്കാന് തീരുമാനിച്ചു.