തിരുവനന്തപുരം : വെര്‍ക്കാടി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വെര്‍ക്കാടി ഗ്രാമോത്സവം ഡിസംബര്‍ 27,28 തിയ്യതികളില്‍ നടക്കും. ഡിസംബര്‍ 27 ന് റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. എം സി കമറുദ്ദീന്‍ എം എല്‍ എ അധ്യക്ഷനാകും.
രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന മഹോത്സവത്തില്‍ വിവിധ കലാസാംസ്‌കാരിക പരിപാടികള്‍,പ്രവാസി സംഗമം, സെമിനാറുകള്‍,മെഡിക്കല്‍ ക്യാംപ്,ഘോഷയാത്ര,ഉദ്യോഗമേള,കൃഷിമേള തുടങ്ങിയ ആകര്‍ഷകമായ വിവിധ പരി പാടികള്‍ നടക്കും. ചടങ്ങില്‍ വെര്‍ക്കാടി ഗ്രാമപഞ്ചയാത്തിന്റെ വികസ മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പണവും,വിവിധ പദ്ധതി കളുടെ ഉദ്ഘാടനവും പഞ്ചായത്ത് ഐ എസ് ഒ പ്രഖ്യാപനവും ഉണ്ടാകും.
ഡിസംബര്‍ 28 ന് നടക്കുന്ന സാംസ്‌കാരിക സായാഹ്നം കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി അധ്യക്ഷനാകും.