ഹൈദരാബാദ്: വിന്‍ഡീസിനെതിരായ ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് 208 റണ്‍സിന്റെ വിജയ ലക്ഷ്യം. അര്‍ധ സെഞ്ചുറി (56) നേടിയ ഷിംറോണ്‍ ഹെറ്റ്മെയറിന്റെ മികവിലാണ് വിന്‍ഡീസ് മികച്ച സ്കോര്‍ നേടിയത്.ഹെറ്റ്മെയറിനു പുറമേ എവിന്‍ ലൂയിസ് (40) കീറോണ്‍ പൊള്ളാര്‍ഡ് (37) ജേസണ്‍ ഹോള്‍ഡര്‍ (24) എന്നിവരും തിളങ്ങി.
ഇന്ത്യയ്ക്കായി യുസ്വന്ദ്ര ചഹല്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചഹര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരേ വിക്കറ്റ് വീതം നേടി.ആകെ മൂന്ന് മത്സരങ്ങളാണ് പരമ്ബരയില്‍ ഉള്ളത്. രണ്ടാം മത്സരം ഈ മാസം എട്ടിനു തിരുവനന്തപുരത്തും മൂന്നാം മത്സരം 11ന് മുംബൈയിലും നടക്കും.