കാസറഗോഡ് : ജില്ലയിലെ ഏഴ് സി.എച്ച്.സികളില്‍ ഡയാലിസിസ് സൗകര്യം ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ജില്ലാ വികസന സമിതി യോഗത്തില്‍ പറഞ്ഞു. സിഎച്ച് സികളില്‍ ഭൗതിക സാഹചര്യം ഒരുക്കുന്ന മുറയ്ക്ക് കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡിന്റെ സാമൂഹ്യ പ്രതിബദ്ധ്യത ഫണ്ട് ഉപയോഗിച്ച് ഡയാലിസിസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കും..
ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ബേക്കല്‍ കോട്ടയില്‍ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം കോട്ടയിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ഡിസംബര്‍ 24 മുതല്‍ ജനുവരി ഒന്നു വരെ പുഷ്പ മേള സംഘടിപ്പിക്കും.ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ഇത്തവണയും ഒപ്പരം 2020 എന്ന പേരില്‍ പുതു വത്സര പരിപാടികള്‍ സംഘടിപ്പിക്കും.
ഈ മാസം അവസാനവാരം സംഘടിപ്പിക്കുന്ന പട്ടയമേളയില്‍ 2000 പട്ടയങ്ങള്‍ വിതരണം ചെയ്യും. കേരളത്തില്‍ തന്നെ ആദ്യമായി ഡിജിറ്റല്‍ ലാന്റ് സെറ്റില്‍മെന്റ് സര്‍വ്വെ ആരംഭിച്ചത് വെള്ളരിക്കുണ്ട് താലൂക്കിലെ ബളാല്‍ പഞ്ചായത്തില്‍ ആണെന്ന് കളക്ടര്‍ പറഞ്ഞു.ജില്ലയിലെ ജലക്ഷാമത്തിന് പരിഹാരമെന്ന നിലയില്‍ ജനുവരി ആദ്യ വാരം തടയണ ഉത്സവം സംഘടിപ്പിക്കും.ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ചെറിയ തടയണകള്‍ നിര്‍മ്മിക്കും.
ജില്ലയിലെ 1348 അംഗന്‍വാടികള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായുള്ള വിവര ശേഖരണം ഐ സി ഡിഎസ് മുഖേന ആരംഭിച്ചതായി കളകടര്‍ പറഞ്ഞു.കാസര്‍കോട് ജില്ലയെ മാലിന്യ മുക്തമാക്കാനുള്ള പദ്ധതിയായ സബാക്ക( സീറോ വെയ്സ്റ്റ് കാസര്‍കോട് ) ഉടന്‍ ആരംഭിക്കും.
സര്‍ക്കാര്‍ ഓഫീസുകളിലെ താല്‍കാലിക ഒഴിവുകളില്‍ എംപ്ലോയ്‌മെന്റ് ഓഫീസ് മുഖേനയോ കുടുംബശ്രീ വഴി യോ കെക്‌സോണ്‍ വഴിയോ മാത്രമേ നിയമനം നടത്താവൂയെന്ന് ജില്ലാ കളക്ടര്‍ വകുപ്പ് മേധാവികള്‍ കര്‍ശന നിര്‍ ദേശം നല്കി. വകുപ്പ് മേധാവിയുടെ അനുവാദം കൂടാതെ ലീവെടുക്കുകയും ജോലിയില്‍ നിന്നും വിട്ടുനില്‍ക്കു കയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെക്കാന്‍ വകുപ്പ് മേധാവികളോട് കളക്ടര്‍ നിര്‍ദേശിച്ചു.
ഗുണ്ടാ വിളയാട്ടം തുടരുന്ന മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പളയില്‍ പോലീസ് സ്റ്റേഷന്‍ ആരംഭിക്കാനും മഞ്ചേശ്വരം താലൂക്ക് ഓഫീസിന് സ്വന്തമായി കെട്ടിടം പണിയാനും കാസര്‍കോട് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തന ആരംഭി ക്കാനും നടപടികള്‍ സ്വീകരിക്കണമെന്ന് എം സി കമറുദ്ദീന്‍ എം എല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. ഉപ്പള ഐയില മൈതാനത്ത് മഞ്ചേശ്വരം താലൂക്ക് കെട്ടിടവും പോലീസ് സ്റ്റേഷനും ജീവനക്കാര്‍ക്കുള്ള ക്വട്ടേഴ്‌സും ആരംഭിക്കുന്നത് സജീവ പരിഗണനയില്‍ ഉണ്ടെന്ന് കളക്ടര്‍ പറഞ്ഞു.
കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കുടിവെള്ളം സൗകര്യവും വൈദ്യൂതികരണവും പൂര്‍ത്തിയാവുന്നതോടെ ഒ പി ആരംഭിക്കാന്‍ സാധിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.മഞ്ചേശ്വരം മണ്ഡലത്തില്‍ ജോയിന്റ് ആര്‍ ടി ഒ ഓഫീസ് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും എം സി കമറുദ്ദീന്‍ എം എല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു.
ചെമ്പക്കാട് പട്ടികവര്‍ഗ കോളനിയിലെ കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചു നല്‍കുന്നത് സംബന്ധിച്ച് വിശാദാംശം കെ കുഞ്ഞിരാമന്‍ എം എല്‍ എ തേടി.ചെമ്പക്കാട് പട്ടിക വര്‍ഗ കോളനിയിലെ 20 കുടുംബങ്ങള്‍ക്ക് വരുന്ന പട്ടയ മേളയില്‍ പട്ടയം വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ യോഗത്തില്‍ അറിയിച്ചു.
കാഞ്ഞങ്ങാട് സ്മൃതി മണ്ഡം മുതല്‍ റെസ്റ്റ് ഹൗസ് വരെയുള്ള റോഡ് നവീകരിക്കുന്നതിന് തടസ്സം നില്‍ക്കുന്ന വൈ ദ്യൂത തുണുകള്‍ മാറ്റി സ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന് റവന്യൂമന്ത്രിയുടെ പ്രതിനിധി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് പരിസരത്തെ അനധി കൃ കച്ചവടങ്ങള്‍ ഒഴിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി യുടെ പ്രതിനിധി അഡ്വ.ഗോവിന്ദന്‍ നായറും യോഗത്തില്‍ ആവിശ്യപ്പെട്ടു
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ക്ലുബുകള്‍ക്ക് ആവിശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് പറഞ്ഞു..ജില്ലയിലെ ഓഫീസുകളില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലോ, തസ്തിക ഷിഫ്റ്റ് ചെയ്‌തോ അയല്‍ ജില്ലകളിലേക്ക് പോയ ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കുന്ന നടപടി ഉടന്‍ സ്വീകരിക്കണമെന്ന് നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രെഫ കെ പി ജയരാജന്‍ പറഞ്ഞു.
ഈ ഉദ്യോഗസ്ഥരുടെ അഭാവം ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി അദ്ദേഹം യോഗത്തില്‍ അറിയിച്ചു.നീലേശ്വരത്തെ ഗതാഗതം കുരുക്ക് പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥ തലത്തില്‍ നടപടിയുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.നീലേശ്വരത്തെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന് ഉദ്യോഗസ്ഥ തലത്തില്‍ യോഗം സംഘടിപ്പിക്കാന്‍ കളക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
എം എല്‍ എ മാരുടെ പ്രത്യേക വികസന നിധിയും ആസ്തി വികസന നിധിയും ഉപയോഗിച്ച് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട എന്‍ജിനിയര്‍മാര്‍ക്ക് ഒരു ദിവസത്തെ ശില്പശാല സംഘടിപ്പിക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി.എംഎല്‍ എ, എം പി ഫണ്ടുകള്‍ ഉപയോഗിച്ച് നടപ്പിക്കുന്ന പദ്ധതികള്‍ യോഗത്തില്‍ വിശകലനം ചെയ്തു. വകുപ്പ് പദ്ധതി നിര്‍വഹണത്തില്‍ ജില്ല സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനത്ത് തുടരുന്നതായി കളക്ടര്‍ യോഗത്തെ അറിയിച്ചു.
യോഗത്തില്‍ ഡി എം ഒ ഓഫീസ്(ഹോമിയോ) തയ്യാറാക്കിയ നവ വര്‍ഷകലണ്ടര്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ, എം സി കമറുദ്ദീന്‍ എം എല്‍ എ നല്‍കി പ്രകാശനം ചെയ്തു
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷത വഹി ച്ചു. എം എല്‍ എമാരായ കെ കുഞ്ഞിരാമന്‍, എം സി കമറുദ്ദീന്‍ , റവന്യൂമന്ത്രിയുടെ പ്രതിനിധി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി യുടെ പ്രതിനിധി അഡ്വ.ഗോവിന്ദന്‍ നായര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ്,നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രെഫ.കെ പി ജയരാജന്‍,ജില്ലാ പ്ലാനിങ് ഓഫീസര്‍ എസ് സത്യപ്രകാശ്,വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.