ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു

117

കാസര്‍കോട് : വിധവകളുടെ ഉന്നമനത്തിനായുള്ള കൂട്ട് പദ്ധതിയുടെ പഞ്ചായത്ത്തലത്തിലുള്ള ആദ്യത്തെ ബോധ വത്കരണ സെമിനാര്‍ മാലക്കല്ല് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടത്തി.വിധവകളുടെ ഉന്നമനത്തിന് വേണ്ടി ജില്ലാഭരണ കൂടത്തിന്റെയും വനിതാ സംരക്ഷണ ഓഫീസിന്റെ ജില്ലാതല വിധവാ സെല്ലിന്റെയും ആഭിമുഖ്യത്തില്‍ നടപ്പി ലാക്കുന്ന പദ്ധതിയാണ് കൂട്ട്.

പനത്തടി-കള്ളാര്‍ പഞ്ചായത്തുകള്‍ക്ക് സംയുക്തമായി നടത്തിയ ബോധവത്കരണ സെമിനാര്‍ പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ജി മോഹനന്‍ ഉദ്ഘാടനം ചെയ്തു.കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ത്രോസ്യമ്മ ജോസഫ് അധ്യക്ഷത വഹിച്ചു.

ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ എം വി സുനിത മുഖ്യാതിഥി യായിരുന്നു.വിധവാ സംരക്ഷണ സമിതി കാസര്‍കോട് ജില്ലാ കമ്മിറ്റി കണ്‍വീനര്‍ പി കെ ബാബു സ്വാഗതവും വിധവാ സംരക്ഷണ സമിതി വൈസ്‌ചെയര്‍ മാന്‍ രതീഷ് രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.160 ഓളം വിധവകള്‍ ബോധവത്ക്കരണ സെമിനാറില്‍ പങ്കെടുത്തു.

NO COMMENTS