പൗരത്വ ബിൽ – മതരാഷട്രത്തിനായുള്ള ഗൂഡാലോചനയെന്ന് മഹല്ല് ജമാഅത്ത് കൗൺസിൽ

124

ആലുവ – രാജ്യത്തിന്റെ മുഖമുദ്രയായ ജനാധിപത്യ മതേതര ബഹുസ്വരതയെ അസ്ഥിരപ്പെടുത്തി മതരാഷ്ട്രം സ്ഥാപി ക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ബില്ലെന്നു് മഹല്ല് ജമാഅത്ത് കൗൺ സിൽ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു,

കടുത്ത പൗരാവകാശലഘനവും, ഭരണഘടനാവിരുദ്ധവുമായ ഈ നടപടി കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു അതിന് കേന്ദ്ര സർക്കാർ തയ്യാറായില്ലെങ്കിൽ രാജ്യത്തെ ഇടതു്, മതേതര ജനാധിപത്യ കക്ഷി കളും സംഘടനകളും ഒറ്റകെട്ടായി ശക്തമായ ജനകീയ പ്രക്ഷോഭണത്തിനു് തയ്യാറാകണമെന്നും യോഗം അഭ്യർത്ഥിച്ചു സീനിയർ വൈസ് പ്രസിഡന്റ് അഡ്വ.പി.കെ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു,

ജനറൽ സെക്രട്ടറി പി.കെ.എ കരീം വിഷയാവതരണം നടത്തി ജനുവരി 26 ന് സംസ്ഥാന പ്രതിനിധി സമ്മേളനവും, ഭരണഘടനാ സംക്ഷണ സദസ്സും ആലുവായിൽ നടത്താൻ നിശ്ചയിച്ചു

NO COMMENTS