സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ : അന്താരാഷ്ട്രാ ദിനാചരണം സംഘടിപ്പിച്ചു

128

കാസറകോട് : സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള അന്താരാഷ്ട്രാ ദിനാചരണം ചെറുപനത്തടി സെന്റ് മേരീസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ സംഘടിപ്പിച്ചു.ജില്ലാ വനിതാ സംരക്ഷണ ഓഫീസിന്റെയും വനിതാ സെല്ലിന്റെയും കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടി പ്പിച്ചത്.

ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 10 വരെ സംഘടിപ്പിക്കുന്ന ലിംഗാധിഷ്ടിത അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ദിനാചരണം സംഘടി പ്പിച്ചത്.പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ലതാ അരവിന്ദന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സി പ്പാള്‍ ഫാദര്‍ നോവി പോള്‍ അധ്യക്ഷത വഹിച്ചു.

പോസ്റ്റര്‍ രചനയില്‍ വിജയികളായ നിവേദ് കുമാര്‍,വിഎസ് ഷാനു സാല്‍വിന്‍ എന്നിവര്‍ക്ക് കോളേജ് ഡയരക്ടര്‍ ഫാദര്‍ ബിനു സ്റ്റീഫന്‍ സമ്മാന ദാനം നിര്‍വഹിച്ചു.അഡ്വ.എസ് എന്‍ സരിത സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, ലിംഗ സമത്വം എന്ന വിഷയത്തില്‍ ക്ലാസെടുത്തു.ഇത് സംബന്ധിച്ച സംവാദം ആര്‍ രേഖ,രമ്യ മോള്‍ എന്നിവര്‍ നയിച്ചു. രാജപുരം എസ് ഐ ഷറഫുദ്ദീന്‍,ഹിമ മേരി, ആന്‍മരിയ എന്നിവര്‍ സംസാരിച്ചു.

ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ എം വി സുനിത സ്വാഗതവും വണ്‍സ്റ്റേപ്പ് സെന്റര്‍ അഡ്മിനിസിട്രേറ്റര്‍ കൃഷ്ണ പ്രിയ നന്ദിയും പറഞ്ഞു

NO COMMENTS