ന്യൂഡല്‍ഹി: തെലുങ്കാന മാനഭംഗ കേസിലെ പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതില്‍ സത്യമറിയണമെന്നും സംഭവത്തില്‍ അന്വേഷണം നടത്താനും സുപ്രീംകോടതി സ്വതന്ത്രാന്വേഷണ കമ്മീഷനെ നിയമിച്ച് ഉത്തരവിട്ടു. സുപ്രീംകോടതി റിട്ട. ജഡ്ജി വി.എസ് സിര്പുരാക് അധ്യക്ഷനായ മൂന്നഗ കമ്മീഷനാണ് കേസ് അന്വേഷിക്കുക.
മുന്‍ ബോംബെ ഹൈക്കോടതി ജഡ്ജി രേഖ, സിബിഐ മുന്‍ ഡയറക്ടര്‍ കാര്ത്തികേയന് എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങള്‍. കമ്മീഷന് ആറുമാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറണം.
പോലീസുകാരെ പ്രോസിക്യൂട്ട് ചെയ്യണം. ഇല്ലെങ്കില്‍ ഇടപെടുമെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം വേണ്ട വിഷയമാണെന്ന് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ പറഞ്ഞു. അന്വേഷണത്തില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ച തെലുങ്കാന സര്‍ക്കാര്‍ ഏറ്റുമുട്ടലിന് തെളിവുകളുണ്ടെന്നും കോടതിയി പറഞ്ഞു.