റോഡില്‍ സ്ഥാപിച്ച കൂറ്റന്‍ ബില്‍ ബോര്‍ഡില്‍ അശ്ലീല ചിത്രം പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ ടെക്നീഷ്യന്‍ അറസ്റ്റില്‍

176

പൂനെ: കര്‍വെ റോഡില്‍ സ്ഥാപിച്ച കൂറ്റന്‍ ബില്‍ ബോര്‍ഡില്‍ അശ്ലീല ചിത്രം പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ ടെക്നീഷ്യന്‍ അറസ്റ്റില്‍. പരസ്യ കമ്ബനിയിലെ ടെക്നീഷ്യനെയാണ് തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്.
അശ്ലീല ചിത്രം പ്രത്യക്ഷപ്പെട്ട് നാലാം ദിനമാണ് അറസ്റ്റുണ്ടായത്. ആഗസ്റ്റ് 24ന് ഉച്ചയ്ക്ക് ശേഷം 3നും 3.30നും ഇടയിലായിരുന്നു സംഭവം. പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ബില്‍ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ട അശ്ലീല ദൃശ്യങ്ങള്‍ ആരോ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ഇത് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുകയുമായിരുന്നു. അധികം വൈകാതെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

NO COMMENTS

LEAVE A REPLY