തിരുവനന്തപുരം : ഹര്‍ത്താല്‍ നടത്തുന്ന സംഘടനകള്‍ 7 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന ഹൈക്കോടതി ഉത്തര വുണ്ട്. അത്തരത്തിലുള്ള നോട്ടീസ് പൗരത്വ ഭേദഗതി ബില്‍ പില്വലിക്കണ മെന്ന വശ്യ പ്പെട്ട് ചിലസംഘടനകള്‍ നാളെ ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താലിന് നല്‍കിയിട്ടില്ല.
അതിനാല്‍ ഹര്‍ത്താല്‍ നടത്തുകയോ അനുകൂലിക്കുകയോ ചെയ്താല്‍ അതിന്റെ എല്ലാ ഉത്തരവാദിത്വവും ആ സംഘ ടനകളുടെ നേതാക്കള്‍ക്കായിരിക്കും. കഷ്ടനഷ്ടങ്ങള്‍ക്ക് നേതാക്കളുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
നാളെ സംസ്ഥാനത്ത് നടക്കുന്ന ത്രിതല പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പുകളെ ഹര്‍ത്താല്‍ ബാധിച്ചാല്‍ അതിനും ഹര് ത്താലാഹ്വാനം ചെയ്യുന്ന നേതാക്കള്‍ ഉത്തരവാദികള്‍ ആയിരിക്കുമെന്ന് ലോക്നാഥ് ബെഹ്റ അറിയിച്ചു. എസ് ഡി പി ഐ , വെല്‍ഫെയര്‍ പാര്‍ടി, ബിഎസ്പി, കേരള മുസ്ലീം യുവജന ഫെഡറേഷന്, സോളിഡാരിറ്റി, എസ്ഐഒ, ജനകീയ മനുഷ്യവകാശ പ്രസ്ഥാനം, പോരാട്ടം, ഡിഎച്ച്ആര്‍എം, ജമാ അത്ത് കൗണ്‍സില്‍, സമസ്ത കേരള ജംഇയ്യ ത്തൂര്‍ ഉലമ, തുടങ്ങിയ പ്രസ്ഥാനങ്ങള്‍ സംയുക്തമായാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്